ആദ്യവരവില്‍ വിറച്ചു; രണ്ടാം വരവിനെ ഒരുങ്ങിയിരുന്ന് തോല്‍പിച്ച് ഓസ്ട്രിയ

vienna-diary
SHARE

വിയന്ന ഇന്നൊരു പ്രതീക്ഷയാണ്, തലപ്പൊക്കത്തോടെ നിൽക്കുകയാണ് ഓസ്ട്രിയ എന്ന നാട്. ലോകമഹായുദ്ധങ്ങളെ അതിജീവിച്ച രാജ്യതലസ്ഥാനം മഹാമാരിയുടെ മൂന്ന് പതിപ്പുകളെയും അതിജീവിച്ച് രണ്ടു വർഷക്കാലമായി സ്വപ്നം കണ്ട ആ സാധാരണ ജീവിതത്തിലേക്ക്. കോവിഡ് ചുറ്റിവളയും വരെ എത്രത്തോളം സ്വാതന്ത്യമനുഭവിച്ചോ അതേ നിലയിൽ ചിറകുവിരിച്ച് പറക്കാനൊരുങ്ങുന്നു ഇന്നീ രാജ്യം.

ലോകമഹായുദ്ധങ്ങൾക്ക് മുൻപിൽ മാത്രമല്ല, കോവിഡിനു മുൻപിലും തലയെടുപ്പോടെ നിൽക്കുകയാണ് ഓസ്ട്രിയ. ആദ്യതരംഗത്തിൽ മറ്റെതു രാജ്യങ്ങളെയും പോലെ ഓസ്ട്രിയയും ഒന്നു ഭയന്നു വിറച്ചു. പക്ഷേ രണ്ടാം തരംഗം വരുമെന്ന ഉത്തമ ബോധ്യത്തോടെ ഉണർന്നു പ്രവർത്തിച്ചു. ലോകയുദ്ധങ്ങളിൽ നിലം പതിച്ചിട്ടും പ്രതാപത്തോടെ എഴുന്നേറ്റ അതേ വീറും വാശിയും കോവിഡിനു മുൻപിലും ഓസ്ട്രിയ കാണിച്ചു.

പഴയ ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങി, ഒരു വർഷത്തിനുശേഷം ഈ മാസം 19ന്  നഗരം പൂർണതോതിൽ തുറക്കുകയാണ്. പക്ഷേ കോവിഡിനെ  തുരത്താനുള്ള പോരാട്ടത്തിൽ നിന്ന് ഓസ്ട്രിയക്കാർ പിന്നോട്ടില്ല. റസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ പോവുകയാണ് വിയന്നയിൽ.  കോവിഡിന്റെ  മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്ന വിയന്നയിൽ ആരോഗ്യമേഖലയിലെ തുറന്ന യുദ്ധത്തിൽ ജയം ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ഓസ്ട്രിയൻ  ജനത.

ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ നടപടികൾ എടുക്കുമ്പോഴും, വിദേശ വിനോദ സഞ്ചാരികൾക്ക് സ്വാഗതം പറയുന്നില്ല ഓസ്ട്രിയ. വാക്സിനേഷൻ പൂർത്തിയാക്കി പൂർണതോതിൽ കോവിഡിനെ അകറ്റാനുള്ള ശ്രമമാണ് രാജ്യത്ത്.  വൈറസിന്റെ ആദ്യ വരവിൽ പകച്ചെങ്കിലും,  രണ്ടാം തരംഗത്തിലെ കൃത്യമായ ഇടപെടലാണ്, മൂന്നാംഘട്ട വൈറസ്  അക്രമണത്തെ പിടിച്ചുകെട്ടാൻ ആയത്. ഏതു പ്രതിസന്ധികളിൽ തകർന്നാലും തിരികെ ജീവിതത്തിലേക്ക് മടങ്ങാൻ പ്രതീക്ഷ പകരുകയാണ് വിയന്ന നഗരം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...