നാടിന്റെ കാവൽക്കാരി; 'ലൂണ'യുടെ കഥയറിയാം

luna-dog
SHARE

നാടിന് കാവല്‍ നില്‍ക്കുന്ന ഒരു സ്വയം പ്രഖ്യാപിത കാവല്‍ക്കാരിയുണ്ട് കൊച്ചി പുത്തന്‍കുരിശില്‍. രണ്ട് വര്‍ഷം മുന്‍പ് പഞ്ചായത്തിലെത്തിയ ലൂണ എന്ന നായ, പഞ്ചായത്ത് ഒാഫീസിന്റെയും ഇപ്പോള്‍ സ്ഥലത്തെ കോവിഡ് സിഎഫ്എല്‍ടിസിയുടെയും കാവലാളാണ്. നാട്ടുകാരുടെ പ്രിയങ്കരിയായ ലൂണയെ അറിയാം. 

ഇതാണ് ലൂണ. ഒരു പഞ്ചായത്തിന്റെ മുഴുവന്‍ കാവലും രണ്ട് വര്‍ഷം മുന്‍പാണ് ലൂണ സ്വയം ഏറ്റെടുത്തത്. ഇപ്പോള്‍ പുത്തന്‍കുരിശിലെ സിഎഫ്എല്‍ടിസിയുടെ കാവല്‍ക്കാരി കൂടിയാണ് ലൂണ. പകല്‍ സമയം പഞ്ചായത്തിലും സിഎഫ്എല്‍ടിസിയിലും സെക്യൂരിറ്റിയായി കറങ്ങി നടക്കുന്ന ലൂണ രാത്രി പരിചയമില്ലാത്ത ആരെയും പരിസരത്തേക്ക് അടുപ്പിക്കില്ല. സിഎഫ്എല്‍ടിസിയിലേക്ക് ആംബുലന്‍സെത്തിയാല്‍ രോഗിയെ അകത്തെത്തിക്കുന്നത് വരെ ലൂണ വാഹനത്തിനൊപ്പമുണ്ടാകും.നാടിന്റെ കാവല്‍ക്കാരിയായ ലൂണ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടുമില്ല. 

ആരോ ഉപേക്ഷിച്ച് നടക്കാന്‍ പോലുമാകാത്ത നിലയിലാണ് കുഞ്ഞു ലൂണ രണ്ട് വര്‍ഷം മുന്‍പ് പഞ്ചായത്തിലെത്തിയത്. അന്ന് മുതല്‍ പഞ്ചായത്തംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരുമാണ് ലൂണയ്ക്ക് ദിവസവും ഭക്ഷണം നല്‍കുന്നത്. സിഎഫ്എല്‍ടിസി തുടങ്ങിയതോടെ പഞ്ചായത്ത് ഓഫീസിലേക്ക് പഴയതുപോലെ ലൂണയുടെ കണ്ണെത്തുന്നില്ല എന്നതാണ് ഇപ്പോള്‍ പ്രദേശവാസികളുടെ പരിഭവം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...