കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളി തീവയ്പ്പിന് 527 വര്‍ഷം; തകർക്കാനാകാത്ത പ്രൗഢി

kuttichira-church
SHARE

അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടങ്ങളെ  തടുക്കാന്‍ പോര്‍ച്ചുഗിസ് സൈന്യം നടത്തിയ കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളി തീവയ്പ്പിന് 527 വര്‍ഷം തികഞ്ഞു. ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായെങ്കിലും ഇന്നും പള്ളിയുെട പ്രൗഢിക്കും പൗരാണികതയ്ക്കും മങ്ങലില്ല. വിഡിയോ സ്റ്റോറി കാണാം 

ഈ കമാനങ്ങളും കവാടങ്ങളും കടന്ന് ചെന്നാല്‍ അകത്തളങ്ങള്‍ക്കും ഇടനാഴികള്‍ക്കും പറയാനുള്ളത് 700 വര്‍ഷം മുന്‍പുള്ള  കോഴിക്കോടന്‍ കഥകളാണ്. അന്നത്തെ പ്രമുഖ അറബി വ്യാപാരിയായിരുന്ന മിശ്കാല്‍ നഹൂദയാണ് പള്ളി പണികഴിപ്പിക്കുന്നത്.പതിനാറാം നൂറ്റാണ്ടില്‍  കോഴിക്കോടിന്റെ മതസൗഹാര്‍ദ്ധത്തിനെതിരേയുള്ള ആക്രമണമെന്നോണം പള്ളിക്ക് തീയിട്ടു.

കല്ലായിപ്പുഴയുടെ അഴിമുഖത്ത് കൂടിയാണ്  ‍അന്ന് പറങ്കിപ്പട തെക്കേപ്പുറം പ്രദേശത്തെത്തുന്നത്. അന്നത്തെ തീവയ്പ്പിന്റെ ചരിത്രരേഖകളായി ഇന്നും കത്തിയ മരത്തൂണുകളും കഴുക്കോലുകളും അവശേഷിക്കുന്നുണ്ട്. നാലു നിലകളുണ്ടായിരുന്ന പള്ളിക്ക് തീവയ്പ്പില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പിന്നീട് സാമൂതിരിയുടെ പടനായകന്റെ  നേതൃത്വത്തില്‍ ചാലിയം കോട്ട തകര്‍ത്തു.അന്ന്  ലഭിച്ച സാധനസാമഗ്രികള്‍ ഉപയോഗിച്ച് പള്ളി നവീകരണം നടത്തിയെന്നും ചരിത്രം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...