അക്ഷരതെറ്റല്ല മക്കളേ; പിണറായിയെ പുകഴ്ത്തിയതാണെന്ന് സിദ്ധാര്‍ഥ്; ട്വീറ്റ്

pinarayi-sidharth
SHARE

കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നന്‍ സിദ്ധാര്‍ഥ്. പിണറായ വിജയന്‍ എന്നാണ് സിദ്ധാര്‍ഥ് ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ പേരെഴുതിയതില്‍ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ രംഗത്തെത്തി. 

ഇതോടെ വിശദീകരണവുമായി താരം വീണ്ടും എത്തി. അത് അക്ഷരത്തെറ്റല്ലെന്ന് താരം പറയുന്നു. സ്പെല്ലിങ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു എന്ന് നടന്‍ ട്വീറ്റ് ചെയ്തു. എന്തായാലും അടിച്ചു പൊളിച്ചു കേരളം എന്നാണ് സിദ്ധാര്‍ഥ് കുറിച്ചത്. പിണറായ എന്ന വാക്കിന് ഗംഭീരം എന്നാണ് തമിഴില്‍ അര്‍ഥം വരുന്നതെന്നാണ് കമന്റുകളില്‍ പലരും പറയുന്നത്. 

മലയാളികള്‍ അടക്കം നിരവധിപ്പേരാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റില്‍ പ്രതികരണം പങ്കുവച്ചത്. മലയാളികള്‍ക്ക് അഭിമാനിക്കാം, ഇതാണ് കേരളം ഇവിടെ ഇങ്ങനെയാണ് തുടങ്ങി നീളുന്നു കമന്റുകള്‍. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...