'വിശപ്പിന്റെ വില അവനും മനസ്സിലാക്കട്ടെ'; മകൻ നോമ്പെടുത്ത അനുഭവം; കുറിപ്പ്

nirmal-palazhi
SHARE

മകന്‍ ആദ്യമായി റമദാൻ വ്രതം എടുത്ത അനുഭവം പങ്കുവച്ച് നടൻ നിർമൽ പാലാഴി. സുഹൃത്തുക്കൾ നോമ്പെടുക്കുന്നത് കണ്ട് മകന് ആഗ്രഹം തോന്നി നിരാഹാരം ഇരിക്കാൻ തീരുമാനിച്ചതാണ്. വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെയെന്നും നിർമ്മൽ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. 

നിർമലിന്റെ കുറിപ്പ്: ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ. ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ മൂപ്പർക്കും ഒരാഗ്രഹം. പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്തുമണി ആയപ്പോൾ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ്. ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോൾ മുഖം വാടി ഞങ്ങൾ ആവുന്നതും പറഞ്ഞു ടാ... ഇത് നിനക്ക് നടകൂല എന്തേലും കഴിക്കാൻ നോക്ക്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാൻ കാത്ത്ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...