ഉണർവേകാൻ നൃത്തം; താളം ജീവതാളമാകട്ടെ; ഇന്ന് ലോക നൃത്ത ദിനം

Specials-HD-Thumb-1Dance-day
SHARE

ഇന്ന് ലോക നൃത്ത ദിനം. എന്താണ് നൃത്തം കൊണ്ടുള്ള പ്രയോജനം എന്നതാണ് ഇത്തവണ തീം ആയി തിര‍ഞ്ഞെടുത്തിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മനസിനും ശരീരത്തിനും ഉണര്‍വ് നേടാന്‍ നൃത്തം മികച്ച ഉപാധിയാണെന്ന സന്ദേശമാണ് ഈ ദിനം നല്‍കുന്നത്.

എന്തിനാണ് നൃത്തം? എന്താണ് അതില്‍ നിന്ന് കിട്ടുക. ജീവിതത്തിന്റെ ഗതിവേഗത്തില്‍ നൃത്തോപാസന എന്ത് പ്രതിഫലനമാണ് ഉണ്ടാക്കുക. മഹാമാരിയോട് പൊരുതുന്ന ലോകജനതക്കുമുന്നില്‍ ഈ ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ഇതാണ് .

നൃത്തം പ്രാണവായുവിന്റെ മേന്മ കൂട്ടും. അംഗോപാംഗ ചലനങ്ങളും മനോധര്‍മ്മാഭിനയ മുഹൂര്‍ത്തങ്ങളും മനസിന്റെ ശാന്തതക്കും താളത്തിനും അത്യുത്തമമാണ്. ഈ വസ്തുതകളിലേക്ക് മനുഷ്യരുടെ ശ്രദ്ധ തിരിക്കുക എന്നത്ാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഡാന്‍സിനോടുള്ള ഇഷ്ടം കൂട്ടാനും അത് പഠിക്കാനുള്ള താത്പര്യമുണ്ടാക്കാനും dance day എന്ന ആശയം ലക്ഷ്യം വയ്ക്കുന്നു. 1982 മുതലാണ് ഈ ദിനാചരണം ആരംഭിക്കുന്നത്. International theatre institute ലെ ഡാന്‍സ് കമ്മിറ്റിയാണ് ഇതിന് രൂപം നല്‍കിയത്. ലോക പ്രശസ്ത ബാലെ നര്‍ത്തകനായിരുന്ന Jean Georges Noverre യുടെ ജന്മദിനമാണ് ലോക ന‍ൃത്ത ദിനമായി ആചരിക്കുന്നത്. നൃത്ത രംഗത്ത് ഏറെ വൈവിധ്യമാര്‍ന്ന സംഭാവനകള്‍ നല്‍കിയിട്ടുള്ളത്  ഭാരതമാണ്. നമ്മുടെ പൈതൃക നൃത്തരൂപങ്ങള്‍ ലോകവേദികളില്‍ എക്കാലവും മികവാര്‍ന്ന ദൃശ്യവിരുന്നാണ്.  അടച്ചിടലിന്റെ ഈ കാലത്ത് ലോകത്തിന്റെ നാനാഭാഗത്തുനിന്നും നൃത്തം പഠിച്ചവരും അല്ലാത്തവരുമായ മനുഷ്യര്‍ തങ്ങളാല്‍ കഴിയും വിധം നൃത്തം ചെയ്ത് വീഡിയോ പുറത്തിറക്കുന്നു. നൃത്തമേതുമാകട്ടെ അതിലെ താളം ജീവതാളമായി ലയിപ്പിക്കാനായാല്‍ മുന്നില്‍ പിന്നെ പ്രതിസന്ധികളില്ല,പ്രതിവിധികളേയുള്ളൂ എന്ന അലര്‍മേല്‍വല്ലിയുടെ വാക്കുകള്‍ ഈ കാലത്തെ അതിജീവിക്കാനുള്ള കരുത്താവട്ടെ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...