ഒറ്റ വെട്ടിന് തേങ്ങ രണ്ട് കഷണം; സിംപിള്‍ ട്രിക്ക്; വൈറല്‍ വിഡിയോ

cocunut-cut
SHARE

തേങ്ങ മലയാളികള്‍ക്കു ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ്. നമ്മുടെ ഭക്ഷണത്തില്‍ തേങ്ങ ഇല്ലാത്ത ഒരു നേരം പോലും ചിന്തിക്കാനാകില്ല. അതൊക്കെ ശരി തന്നെ. പക്ഷെ തേങ്ങ പൊട്ടിക്കാന്‍ ചില വീട്ടമ്മമാര്‍ പെടാപ്പാട് പെടുന്നത് കണ്ടിട്ടില്ലേ. ചിലര്‍ക്കു പേടിയായിരിക്കും. വെട്ട് പിഴച്ച് കയ്യില്‍ കൊള്ളുമോ എന്നൊക്കെ. ഒരു പത്തു വെട്ടു വെട്ടിയാലേ സംഗതി വിജയിക്കൂ. അപ്പോഴേക്കും ‘ഈ തേങ്ങ’ എന്നു മനസില്‍ നൂറു തവണ പറയുകയും ചെയ്തിട്ടുണ്ടാകും. 

ഇനി അതൊക്കെ മറന്നേക്കൂ. ഒറ്റ വെട്ടിന് സക്സസ്. സംശയമുണ്ടെങ്കില്‍ ഈ വിഡിയോ ഒന്നു കണ്ടു നോക്കൂ. തേങ്ങയുടെ മുകളിലുള്ള കണ്ണ് നോക്കിയാണ് ഒറ്റവെട്ടിനു പൊട്ടിക്കുന്നത്. മൂന്നു കണ്ണുകളാണ് ഒരു തേങ്ങയ്ക്കുണ്ടാകുക. ഇതില്‍ ഒരു കണ്ണ് അല്‍പം മൃദുവും വലുതും ആയിരിക്കും. പുറത്തേക്ക് അല്‍പം തള്ളിയിരിക്കും. ഇതിനു നേരെയുള്ള ലൈനില്‍ കൃത്യം നടുക്ക് ഒറ്റ വെട്ട്. ദാ സംഗതി രണ്ട് പീസ്. ഒന്നു പരീക്ഷിച്ചു നോക്കൂ. 

ഷെഫ് പോൾ പങ്കുവച്ച യൂട്യൂബ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നിരവധിപേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...