മകന്റെ വധു തന്റെ മകളാണെന്ന് കണ്ടെത്തിയ സ്ത്രീ; പിന്നീട് സംഭവിച്ചത്

bride-mother
SHARE

മകന്റെ വിവാഹദിനത്തിന്റെ അന്ന് തന്നെ ഞെട്ടിക്കുന്ന ഒരു സത്യം മനസ്സിലാക്കി അമ്മ. തന്റെ മകന്റെ വധുവാകുന്ന പെൺകുട്ടി സ്വന്തം മകളാണെന്നാണ് അമ്മ മനസ്സിലാക്കിയത്. ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് വിചിത്ര സംഭവം നടന്നത്. തന്റെ പുതിയ മരുമകളുടെ കയ്യിൽ കണ്ട മറുകാണ് അമ്മയിൽ സംശയം ജനിപ്പിച്ചത്. തനിക്ക് നഷ്ടമായ മകളുടെ കയ്യിലും സമാനമായ മറുക് ഉണ്ടായിരുന്നു.

ഈ മറുക് കണ്ട സ്ത്രീ മരുമകളുടെ മാതാപിതാക്കളെ സമീപിച്ചു. 20 വർഷം മുമ്പ് ഇവർ ദത്തെടുത്ത് വളർത്തിയ മകളാണെന്ന സത്യം വെളിപ്പെടുത്തി. വഴിയരികിൽ ഒറ്റയ്ക്ക് കണ്ട പെൺകുഞ്ഞിനെ ഇവർ എടുത്ത് വളർത്തുകയായിരുന്നു. ഈ കഥ കേട്ട പെൺകുട്ടി പൊട്ടിക്കരഞ്ഞു. തന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തിയതിൽ അവൾക്ക് സന്തോഷവുമായി. 

എന്നാൽ ഈ കഥ ഇവിടെ അവസാനിച്ചില്ല. തന്റെ മുതിർന്ന സഹോദരനെ വിവാഹം ചെയ്യേണ്ടി വന്നല്ലോ എന്ന സങ്കടമായി. പക്ഷേ അവിടെ വരുന്നു അടുത്ത ട്വിസ്റ്റ്. ഇവരുടെ വിവാഹത്തിന് ഒരു എതിർപ്പുമുണ്ടാകില്ലെന്നും കാരണം താൻ ദത്തെടുത്ത മകനെയാണ് പെൺകുട്ടി വിവാഹം ചെയ്തതെന്ന് അമ്മ വെളിപ്പെടുത്തി. ഇതോടെ വളരെ സന്തോഷത്തോടെ വിവാഹചടങ്ങുകൾ പൂർത്തിയായി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...