പിടികൂടിയ സ്രാവിന്റെ വയറ്റിൽ മനുഷ്യമുഖമുള്ള സ്രാവിൻ കുഞ്ഞ്; അമ്പരന്ന് തൊഴിലാളികൾ; വിഡിയോ

baby-shark-video
SHARE

മനുഷ്യമുഖമുള്ള സ്രാവിൻ കുഞ്ഞിനെ നേരിട്ടു കണ്ടതിന്റെ ആശ്ചര്യത്തിലാണ് ഇന്തോനീഷ്യയിൽ നിന്നുള്ള ഒരു മീൻപിടുത്തക്കാരൻ. അബ്ദുള്ള നൂരൻ എന്ന വ്യക്തിക്കാണ് താൻ പിടികൂടിയ സ്രാവിന്റെ വയറിനുള്ളിൽ നിന്നും മനുഷ്യമുഖമുള്ള കുഞ്ഞിനെ ലഭിച്ചത്. വിചിത്ര മുഖമുള്ള സ്രാവിനെ കണ്ടതോടെ അബ്ദുള്ള അതിന്റെ ചിത്രങ്ങളും പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. 

മൂന്ന് കുഞ്ഞുങ്ങളാണ് പിടികൂടിയ സ്രാവിന്റെ വയറ്റിൽ ഉണ്ടായിരുന്നത്. മറ്റ് രണ്ടു കുഞ്ഞുങ്ങളും സാധാരണ സ്രാവുകളെ പോലെ തന്നെയായിരുന്നു. എന്നാൽ മൂന്നാമത്തെ കുഞ്ഞിനാകട്ടെ മനുഷ്യ മുഖവുമായി അസാധാരണമായ സാമ്യമാണുള്ളത്. സാധാരണ മത്സ്യങ്ങളുടെ കണ്ണുകൾ തലയുടെ വശങ്ങളിലായാണ് കാണപ്പെടുന്നത്. എന്നാൽ ഇന്തോനീഷ്യയിൽ ലഭിച്ച സ്രാവിൻ കുഞ്ഞിന് തലയുടെ അടി ഭാഗത്തായി മനുഷ്യരുടേതിനു സമാനമായ കണ്ണുകളും അതിനുതാഴെ അല്പം ഇടവിട്ട് മറ്റു മീനുകളിൽ നിന്നും വ്യത്യസ്തമായി അധികം പിളർപ്പില്ലാത്ത വായയുമാണുണ്ടായിരുന്നത്.

സ്രാവിൻ കുഞ്ഞിന്റെ മറ്റു ശരീര ഭാഗങ്ങൾ സാധാരണ സ്രാവുകളുടേതുപോലെ തന്നെയാണ്. ജനിതക വൈകല്യമാകാം സ്രാവിന്റെ മുഖം  ഈ രീതിയിൽ കാണപ്പെടുന്നതിനു പിന്നിലെന്നാണ് നിഗമനം. വിചിത്ര രൂപത്തിലുള്ള സ്രാവിനെ മീൻപിടുത്തക്കാരൻ തന്റെ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. 

സ്രാവിൻ കുഞ്ഞിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നിരവധിയാളുകളാണ് അതിനെ കാണാനായി അബ്ദുള്ളയുടെ വീട്ടിലേക്കെത്തുന്നത്. പലരും  സ്രാവിൻ കുഞ്ഞിനെ വാങ്ങാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ വിൽക്കാൻ താൽപര്യമില്ലെന്നും സ്രാവിൻ കുഞ്ഞിലൂടെ തനിക്ക് ഭാഗ്യം വന്നുചേരുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുള്ള പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...