പറക്കും ദോശക്കു ശേഷം രജനീകാന്ത് സ്റ്റൈൽ ദോശ; വൈറൽ വിഡിയോ

dosa-making
SHARE

'പറക്കും ദോശ' ഉണ്ടാക്കുന്ന മുംബൈക്കാരൻ പയ്യന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ അതേ മുംബൈ നഗരത്തിൽ മറ്റൊരു വൈറല്‍ ദോശക്കാരൻ കൂടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. രജനീകാന്ത് സ്റ്റൈൽ ദോശയാണ് ഇത്തവണത്തെ താരം. 

മുംബൈയിലെ ദാദറിലുള്ള 'മുട്ടു ദോശ കോർണറി'ലാണ് സംഭവം. ഇവിടുത്തെ രുചികരമായ മസാലദോശ തേടി നിരവധി ആളുകൾ ദിവസേന എത്താറുണ്ട്. ദോശക്കാരന്റെ  രജനീകാന്ത് സ്റ്റൈലിലുള്ള മേക്കിങ്ങ് തന്നെയാണ് രുചിക്കൊപ്പം തന്നെ ഇവിടുത്തെ മറ്റൊരാകർഷണം. വളരെ വേഗത്തിലാണ് ദോശ ഉണ്ടാക്കലും മുറിക്കലും പ്ലേറ്റിൽ വെയ്ക്കലുമൊക്കെ. 

മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലാണ് പറക്കും ദോശ. മാർക്കറ്റിലെ ശ്രീ ബാലാജി ദോശ സെന്ററിലാണ് ഈ അത്ഭുതകാഴ്ച. ദോശ ഉണ്ടാക്കി വായുവിൽ പറത്തി, പ്ലേറ്റിൽ കൃത്യമായി ചെന്നു വീഴുന്ന വിഡിയോ ആയിരുന്നു മുൻപ് വൈറലായത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...