കണ്ണുനിറക്കും കാഴ്ച, അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാൻ കാർ ഉയർത്തി ജനങ്ങൾ: വിഡിയോ

mother-and-son-1
SHARE

സമൂഹമാധ്യമങ്ങളിലെ ചില ദൃശ്യങ്ങൾ ചിലപ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറയ്ക്കും. ഒരു പരിചയവുമില്ലാത്ത ആളുകളായിരിക്കും അപകടങ്ങളുണ്ടാകുമ്പോൾ നമ്മുടെ രക്ഷയ്ക്ക് എത്തുന്നത്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ചൈനയിലാണ് സംഭവം നടന്നത്. റോഡു മുറിച്ചു കടക്കുകയായിരുന്ന അമ്മയേയും കുഞ്ഞിനേയും കാർ ഇടിച്ചിടുകയായിരുന്നു. വാഹനത്തിന് അടിയിൽ പെട്ട ഇവരെ രക്ഷിക്കാൻ ആളുകൾ ഓടി കൂടിയത് പെട്ടെന്നാണ്. അപകടം നടന്ന് സെക്കന്റുകൾക്കുള്ളിൽ തന്നെ കാറുയർത്തി അമ്മയേയും കുഞ്ഞിനേയും ആളുകൾ പുറത്തെടുത്തു. 

ചെറിയ പരിക്കുകളോട് അമ്മയും പരിക്കുകളുമൊന്നുമില്ലാതെ കുഞ്ഞും രക്ഷപ്പെട്ടു. മനുഷ്യത്വം മരിച്ചിട്ടില്ല എന്നാണ് വിഡിയോ കാണുന്ന എല്ലാവരും പറയുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...