‘സൗന്ദര്യം കൂടിപ്പോയി; ജോലി രാജി വയ്ക്കേണ്ടി വന്നു’; മോഡലിന്‍റെ പരിഭവം

beauty-job
SHARE

'സൗന്ദര്യം കൂടിപ്പോയി' എന്ന കാരണത്താൽ തന്നെ ജോലിയിൽ നിന്ന് പിരിഞ്ഞുപോരേണ്ടി വന്നുവെന്ന് മോഡലും മുൻ ബ്യൂട്ടി ക്വീനുമായ ക്ലോഡിയ അർഡെലിയൻ. ട്രാൻസിൽവാനിയയിലെ ക്ലിനിക്കിലാണ് ക്ലോഡിയ ജോലി നോക്കിയിരുന്നത്. നിയമത്തിലും യൂറോപ്പിയൻ എതിക്സിലും ബിരുദം നേടിയിട്ടാണ് 27–കാരിയായ ക്ലോഡിയ ജോലിക്ക് ചേർന്നത്.

ക്ലജ് കൗൺസിലിന്റെ പ്രതിനിധിയായി ആശുപത്രിയുടെ ഡയറക്ടർ ബോർഡിലാണ് ക്ലോഡിയയ്ക്ക് ജോലി ലഭിച്ചത്. ഇക്കാര്യം അറിയിച്ച് ജോലിക്ക് ചേർന്ന ദിവസം ഇവർ സോഷ്യൽ മീഡയയിൽ പോസ്റ്റ് ഇട്ടു. ഇതിന് പിന്നാലെ വൻ വിമർശനങ്ങൾ ഉയർന്നു. സൗന്ദര്യം കാരണമാണ് ജോലി ലഭിച്ചതെന്നും അതിനുള്ള യോഗ്യതയില്ലെന്നുമുള്ള തരത്തിലാണ് പ്രതികരണങ്ങൾ ഉണ്ടായത്. ഇതോടെ താൽ ജോലി രാജിവയ്ക്കാൻ നിർബന്ധിതയായെന്നാണ് ക്ലോഡിയ പറയുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുൻ ബ്യൂട്ടി ക്വീനും മോഡലുമായ ക്ലോഡിയക്ക് നിരവധി ആരാധകരുമുണ്ട്. ഇൻസ്റ്റഗ്രാമിൽ 40,000–ത്തിലധികം പേരാണ് ഇവരെ പിന്തുടരുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...