അശ്വിന്റെ സെഞ്ച്വറി; മോദിയുടെ സെഞ്ച്വറി; പെട്രോൾ വിലയിൽ പരിഹസിച്ച് ഷാഫി

aswin-modi
SHARE

ചെന്നൈ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയലക്ഷ്യം ഉയർത്താൻ കരുത്തായ ആർ അശ്വിന്റെ സെഞ്ച്വറിയും പെട്രോൾ വിലവർധനയും താരതമ്യപ്പെടുത്തി ഷാഫി പറമ്പിൽ എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അശ്വിൻ ഓരോ ഭാരതീയനും വേണ്ടി സെഞ്ച്വറി അടിച്ചു, മോദിജി ആവട്ടെ ഓരോ ഭാരതീയനെക്കൊണ്ടും പെട്രോൾ പമ്പിൽ സെഞ്ച്വറി അടിപ്പിക്കും എന്ന് പരിഹാസരൂപേണ കുറിച്ച വാക്കുകൾ ഒരേ സമയം ചിരിയും ചിന്തയും ഉണർത്തുന്നതാണ്.

134 പന്തിൽ നിന്ന്  അശ്വിൻ അടിച്ചെടുത്ത തന്റെ കരിയറിലെ അഞ്ചാം സെഞ്ച്വറി ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ആഘോഷിച്ചിരുന്നു. അതേസമയം തന്നെ ഇന്ധന വില ഒൻപതാം ദിനവും ടോപ് ഗിയറിൽ കുതിച്ച് സെഞ്ച്വറിയിലേക്കെത്തുകയാണ്. സാധാരണക്കാരുടെ നടുവൊടിക്കുന്ന വിലവർധനയിൽ രാജ്യത്തൊന്നാകെ പ്രതിഷേധമുയരുകയാണ്. എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ കൂടിയതും വൻ ചർച്ചക്കാണ് വഴിവെച്ചത്.

www.facebook.com facebook.com
qqqq
MORE IN SPOTLIGHT
SHOW MORE
Loading...
Loading...