‘ചെവിക്ക് പിടിച്ച് അനുസരിപ്പിക്കും ബൊമ്മൻ’; ആനക്കാരന്റെ പേര് ആനയ്ക്കും നൽകി

bommy-elephant
SHARE

ആനക്കാരനെ ആദരിക്കാൻ അദ്ദേഹത്തിന്റെ പേര് തന്നെ ആനയ്ക്കും നൽകി അധികൃതർ. മുതുമല ആനവളർത്തു കേന്ദ്രത്തിലെ ഒന്നര വയസ്സുള്ള ആനക്കുട്ടിക്ക് ബൊമ്മിയെന്നാണ് പേരിട്ടിരിക്കുന്നത്. വളർത്തച്ഛനായ ബൊമ്മന്റെ പേര് തന്നെ കുട്ടിയാനക്കും നൽകി ബൊമ്മന്റെ സേവനത്തെയാണ് അധികാരികൾ അംഗീകരിച്ചിരിക്കുന്നത്. മുതുമലയിലെ കുട്ടിയാനകളെ പരിപാലിക്കുന്നതിൽ വിദഗ്ദ്ധരായ ബൊമ്മൻ ബെല്ലി ദമ്പതികളാണ് ബൊമ്മിയെയും നോക്കുന്നത്. 2019 ഒക്ടോബർ 12 ന് ആനക്കുട്ടി ഇവിടെയെത്തുമ്പോൾ 3 മാസമാണ് പ്രായം.

അമ്മയെ പിരിഞ്ഞ് തിംബം മലമ്പ്രദേശത്ത് കാലിൽ വ്രണങ്ങളോടെയാണിവളെ കണ്ടെത്തിയത്. അമ്മയാനയെ കണ്ടെത്തി കുട്ടിയെ അതിന്റെ കൂടെ അയക്കാൻ വനപാലകർ ഏറെ ശ്രമിച്ചിട്ടും നടക്കാത്തതു കൊണ്ട് മുതുമലയിലെ ആന വളർത്തു കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഇപ്പോൾ ഒന്നര വയസ്സുള്ള ബൊമ്മിക്ക് ഉണ്ണാനും ഉറങ്ങാനും കുളിക്കാനും കളിക്കാനും ബൊമ്മൻ ബെല്ലി ദമ്പതികൾ തന്നെ വേണം. ഇവരുടെ വീടിനോട് ചേർന്നുള്ള കൊട്ടിലിലാണ് ബൊമ്മിയും വളരുന്നത്.

സ്നേഹത്തോടെയുള്ള ഇവരുടെ ശാസനകൾക്കുമപ്പുറമാണ് ബൊമ്മിയുടെ കുറുമ്പ്. കാതിൽ പിടിച്ചാണ് ബൊമ്മൻ ബൊമ്മിയെ നിയന്ത്രിക്കുന്നത്. ഇവരുടെ 10 വയസ്സുള്ള ചെറുമകന്റെ സാമീപ്യവും ബൊമ്മിക്കേറെ ഇഷ്ടമാണ്. ഇവർ തന്നെയാണ് രഘുവെന്ന കുട്ടിക്കൊമ്പനും സ്നേഹത്തണലായത്. 11 മാസം പ്രായമുള്ളപ്പോൾ കൃഷ്ണഗിരി ഹൊസൂർ കാട്ടിൽ നിന്ന് അമ്മയെ പിരിഞ്ഞ നിലയിലാണ് ഇവനെ മുതുമലയിലെത്തിച്ചത്. രഘുവിന് ഇപ്പോൾ 5 വയസ്സുണ്ട്. തെപ്പക്കാട്ടിൽ ദിവസേന നടക്കുന്ന ആനയൂട്ടലിലെ പ്രധാന ആകർഷണമാണിവൻ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...