മേൽച്ചുണ്ട് മാറ്റി ബോഡി മോഡിഫിക്കേഷൻ; കിട്ടി എട്ടിന്റെ പണി

anthony-tattoo
SHARE

ശരീരഭംഗി വർധിപ്പിക്കാൻ വ്യായാമമുറകളും ഭക്ഷണക്രമീകരണങ്ങളും നടത്തുന്നവർ ഒരുപാടുണ്ട്. ചിലർ ശസ്ത്രക്രിയകളും ചെയ്യാറുണ്ട്. എന്നാൽ  ആന്റണി ലൊഫേർഡോവിന്റെ ആഗ്രഹങ്ങൾ കേട്ടാൽ കിളിപറക്കും. 

ബോഡി മോഡിഫിക്കേഷൻ നടത്തുന്നവരിൽ പ്രമുഖനാണ് ആന്റണി. എന്നാൽ ശരീരത്തിലെ അതിരു കടന്ന പരീക്ഷണങ്ങളാണ് ആന്റണിയെ ഇപ്പോൾ വൈറലാക്കിയിരിക്കുന്നത്. 

മുപ്പത്തിരണ്ടുകാരനായ ആന്റണി ശരീരം മുഴുവൻ റ്റാറ്റൂ ചെയ്തതാണ് അദ്ദേഹത്തിന് മാധ്യമശ്രദ്ധ നേടിക്കൊടുത്തത്. നാവിലും മുഖത്തിലും മാറ്റങ്ങൾ വരുത്തി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഏറ്റവും ഒടുവിലായി ആന്റണി ചെയ്ത രൂപമാറ്റം അദ്ദേഹത്തിന്റെ സംസാരത്തെ സാരമായി ബാധിച്ചെന്നാണ് പുതിയ വാർത്ത. ബ്ലാക്ക് ഏലിയൻ ആകാനുളള ശ്രമത്തിൽ അദ്ദേഹം മൂക്കും മേൽച്ചുണ്ടും നീക്കം ചെയ്തിരുന്നു. സ്പെയിനിൽ വച്ചാണ് ആന്റണി ഈ പരീക്ഷണം നടത്തിയത്.

ശരീരത്തിലെ ത്വക്ക് നീക്കം ചെയ്ത് പകരം ലോഹം വയ്ക്കാനുളള മോഹത്തിലായിരുന്നു ആന്റണി. എന്നാൽ സംസാരത്തിന് ബുദ്ധിമുട്ട് വന്നതോടെ തുടർന്നുളള പരീക്ഷണങ്ങൾ വേണമോ എന്ന ചിന്തയിലാണ് ആന്റണിയിപ്പോൾ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...