ദേശീയഗാനം ഡിജിറ്റല്‍ പിയാനോയില്‍ വായിച്ച് റെക്കോര്‍ഡ് നേടിയ ഒരു കൊച്ചുമിടുക്കൻ

Specials-HD-Thumb-Yohan-Piano
SHARE

ദേശീയഗാനം ഡിജിറ്റല്‍ പിയാനോയില്‍ വായിച്ച് റെക്കോര്‍ഡ് നേടിയ ഒരു കൊച്ചുമിടുക്കനെ പരിചയപ്പെടാം. മൂന്ന് വയസ് എട്ട് മാസം പ്രായമുള്ളപ്പോഴാണ് യൊഹാന്‍ ജോര്‍ജുക്കുട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചത്. ഈ റിപ്പബ്ലിക് ദിനത്തില്‍ കുഞ്ഞു യൊഹാന് റെക്കോര്‍ഡ് നേടിക്കൊടുത്ത പിയാനോവായന കേള്‍ക്കാം.  

സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ദേശീയഗാനം പിയാനോയില്‍ വായിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ കു‍ഞ്ഞു യൊഹാന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല, അത്രയ്ക്കിഷ്ടമാണ് പിയാനോവായന. എന്നാല്‍ ആ അവസരം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലിടം നേടിക്കൊടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇതിനിടെ ദേശീയഗാനം കണ്ണ് മൂടിക്കെട്ടി വായിക്കാനും പഠിച്ചു. അച്ഛന്‍ ജോര്‍ജുക്കുട്ടിയാണ് ഗുരു. 

റെക്കോഡൊക്കെ കിട്ടിയെങ്കിലും ഭാവിയില്‍ ലോകമറിയുന്ന പിയാനിസ്റ്റാകാനുള്ള പരിശ്രമത്തിലാണ് കുഞ്ഞു യൊഹാന്‍. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...