വൃത്തികെട്ട രുചിയും വയറിളക്കവും; ചാണക കേക്ക് കഴിച്ചയാളുടെ റിവ്യൂ..!; വൈറൽ

cowdungcake
SHARE

ഓൺലൈനിലൂടെ പലതരം സാധനങ്ങൾ നമുക്ക് വാങ്ങാം. അത്തരത്തിൽ വാങ്ങാൻ കഴിയുന്ന ഒന്നാണ് ചാണകം കൊണ്ടുള്ള കേക്ക്. കേക്ക് എന്ന പേര് കേട്ട് ഞെട്ടണ്ട. പൂജയ്ക്കും മറ്റ് അചാരങ്ങൾക്കുമായി ചാണകം ഉണക്കി കേക്ക് രൂപത്തിലാക്കി വിൽക്കുന്നതാണിത്. ചാണക കേക്ക് ഭക്ഷ്യയോഗ്യമല്ല.

എന്നാല്‍ ഇപ്പോഴിതാ ചാണക കേക്ക് കഴിച്ച ഒരാളുടെ അഭിപ്രായമാണ് സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നത്. കസ്റ്റമർ റിവ്യൂവിലാണ് ചാണക കേക്കിനെക്കുറിച്ചുള്ള അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കഴിച്ചുനോക്കിയപ്പോൾ വളരെ വൃത്തികെട്ട രുചി. മണ്ണിന്‍റെയും പുല്ലിന്റെയും രുചായാണതിന്. കഴിച്ചതിന് ശേഷം എനിക്ക് വയറിളക്കം ഉണ്ടായി. കേക്ക് ഉണ്ടാക്കുമ്പോൾ കുറച്ചുകൂടി ശുചിത്വം പാലിക്കണം. രുചിയില്‍ കുറച്ചുകൂടി ശ്രദ്ധ പാലിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതാണ് കസ്റ്റമർ റിവ്യൂ. ഇത് അബദ്ധം പറ്റി കഴിച്ചതാണോ അതോ പരിഹാസരൂപേണ ആരെങ്കിലും കുറിച്ചതാണോ എന്ന് വ്യക്തമല്ല. 

ഡോ. സഞ്ജയ് അറോറ എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവാണ് 'ചാണക കേക്ക് റിവ്യൂ' സ്ക്രീൻ ഷോട്ട് എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 'ആമസോൺ ഉപഭോക്താവ് ഈ ഉത്പന്നം പൂജയ്ക്കാണ് എന്ന് എഴുതിയത് വായിച്ചിട്ടില്ല എന്ന് തോന്നുന്നു, സംഭവം നേരെ അകത്താക്കി' എന്നാണ് കുറിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...