'ഇടത് കണ്ണിന് കാഴ്ച മങ്ങി; ശ്വസിക്കാൻ ബുദ്ധിമുട്ടി'; നടുക്കുന്ന കോവിഡ് അനുഭവം

saniya-covid
SHARE

കോവിഡിന്റെ ഭീകരാവസ്ഥ തുറന്നു പറഞ്ഞ് നടി സാനിയ ഇയ്യപ്പൻ. ശരീരം തിണർത്തുവന്നുവെന്നും ഒരു കണ്ണിലെ കാഴ്ചയ്ക്ക് മങ്ങലേറ്റുവെന്നും സാനിയ പറയുന്നു. അതി ഭീകരമായ തലവേദന. കണ്ണുകൾ തുറക്കാൻ പോലും കഴിയാത്ത സ്ഥിതി. ‘രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാൻ തുടങ്ങിയത് ഞാനറിഞ്ഞു. ശരീരം തിണർത്തു പൊങ്ങാൻ ആരംഭിച്ചു. കൂടാതെ, ഉറക്കത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. മുൻപൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാൾ മുതൽ സുഖമായി ശ്വസിക്കാൻ കഴിഞ്ഞിരുന്ന താൻ അതിന്റെ മഹത്വം അറിഞ്ഞിരുന്നില്ല.’

സാനിയയുടെ വാക്കുകൾ ഇങ്ങനെ

‘2020 മുതൽ കോവിഡ് എന്ന രോഗത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെപ്പറ്റിയും നമ്മൾ കേൾക്കുന്നുണ്ട്. രോഗത്തിനെതിരെ സകല സുരക്ഷാ മാനദണ്ഡങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും പാലിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ലോക്ഡൗൺ മാറിയ ശേഷം ചിലരെങ്കിലും ജീവിതം സ്വാഭാവികമായെന്ന് കരുതാൻ തുടങ്ങി. ചിലർക്ക് രോഗത്തോടുള്ള ഭയം കുറഞ്ഞു വരുകയുമുണ്ടായി.  എല്ലാവർക്കും അവരവരുടേതായ ജോലിയും കാര്യങ്ങളും ഉള്ളതിനാൽ ആരെയും പഴി പറയാൻ മുതിരുന്നില്ല. നമ്മളെല്ലാം ഇതിനെതിരെ പോരാടുന്നവരും അതിജീവിക്കുന്നവരുമാണ്. അത് ഇപ്പോൾ കോവിഡ് ആയാലും പ്രളയമായാലും നമ്മൾ നേരിടും.’–സാനിയ പറയുന്നു.

‘ഇനി ഞാനെന്റെ ക്വാറന്റീൻ ദിനങ്ങളെക്കുറിച്ച് പറയാം. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആകാൻ ഒരുങ്ങി ഇരിക്കുകയായിരുന്നു ഞാൻ. കാരണം ഇത് ആറാമത്തെ തവണയാണ് കോവിഡ് ടെസ്റ്റിന് വിധേയയായത്. എന്നാല്‍ ഇത്തവണ അത് പോസ്റ്റിവ് ആയിരുന്നു. ടെസ്റ്റിൽ പോസറ്റീവ് എന്ന് കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. അങ്ങനെ കേൾക്കാൻ താൻ തയാറായിരുന്നില്ല എന്ന് മാത്രമറിയാം. കുടുംബം, കൂട്ടുകാർ, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സിൽ.’

‘ഒരേസമയം അസുഖത്തിന്റെ പശ്ചാത്തലത്തിൽ ക്ഷീണിതയും ദുഃഖിതയുമായി. വീട്ടിൽ ചെന്ന് ദിവസങ്ങൾ എന്നാണ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിൽ സമയം ചിലവിടാൻ എന്ന് കരുതിയെങ്കിലും അതി ഭീകരമായ തലവേദന ഒരു തടസമായി. കണ്ണുകൾ തുറക്കാൻ പോലും കഴിയാത്ത സ്ഥിതി.’

‘രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാൻ തുടങ്ങിയത് ഞാനറിഞ്ഞു. ശരീരം തിണർത്തു പൊങ്ങാൻ ആരംഭിച്ചു. കൂടാതെ, ഉറക്കത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. മുൻപൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാൾ മുതൽ സുഖമായി ശ്വസിക്കാൻ കഴിഞ്ഞിരുന്ന താൻ അതിന്റെ മഹത്വം അറിഞ്ഞിരുന്നില്ല.’

‘ഉത്കണ്ഠ ഉണ്ടായാൽ നമ്മളെ സഹായിക്കാൻ ആരും വരില്ല. എന്റെ ഉത്കണ്ഠ ശരീരത്തെ മാനസികമായി തളർത്തി. ഇനി എഴുന്നേറ്റ് നടക്കാൻ കഴിയുമെന്നുപോലും വിശ്വസിച്ചിരുന്നില്ല. അതിനാൽ എല്ലാവരും സ്വയം സംരക്ഷിക്കുക. കൊറോണ നിസ്സാരമല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ പരിശ്രമിക്കുക. രോഗം ഭീകരമാണ്. മൂന്നു ദിവസം മുൻപ് നെഗറ്റീവ് ഫലം വന്നു.’–സാനിയ പറഞ്ഞു നിർത്തി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...