വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക്; ആദ്യമൊന്നു പകച്ചു; സാർ സൂപ്പർ പ്ലേയറാ

si-cricket
SHARE

കാലടി: എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ നാടൻ ക്രിക്കറ്റ് കളി സാമൂഹിക മാധ്യമങ്ങളിൽ ആവേശമായി മാറി. കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ ‍ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു.

യുവാക്കൾ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്ഐ ബാറ്റ് കയ്യിലെടുത്തപ്പോൾ അവരും ആവേശത്തിലായി. ബാറ്റിങ്ങും ബോളിങ്ങും ചെയ്തു യുവാക്കൾക്കൊപ്പം എസ്ഐ കുറെ നേരം അവരിലൊരാളായി മാറി. കോളജ് കാലത്തെ ഓർമകളോടെ എസ്ഐ ക്രിക്കറ്റ് നന്നായി ആസ്വദിച്ചു. ‘സാർ സൂപ്പർ പ്ലേയറാ’ എന്ന അഭിനന്ദത്തോടെയാണു യുവാക്കൾ എസ്ഐയെ യാത്രയാക്കിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...