‘ലവൻമാര് ഫോട്ടോ എടുക്കുന്നു’; പാപ്പാന്റെ അടുത്തോടിയെത്തി ‘ആന’പരിഭവം; വിഡിയോ

elephant-love
SHARE

ഒരു ‘ആന’പരിഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാപ്പാനോട് ചെന്ന് പരാതി പറയുന്ന ആനയാണ് ഇവിടെ താരം. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനക്കുട്ടിയാണ് ആണ്ടാൾ. പൊതുവെ നാണക്കാരിയാണ് ഇവൾ എന്നാണ് ആരാധകരുടെ പക്ഷം. അതുകൊണ്ട്തന്നെ ആളുകൾ കൂട്ടംകൂടി നിന്ന് തന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നതൊന്നും ആനക്കുട്ടിക്ക് അത്ര ഇഷ്ടമല്ല. സഹികെട്ട് ഒടുവിൽ പാപ്പാന്റെ സമീപം ഓടിയെത്തി പരാതി പറയുകയാണ് ഈ ആനക്കുട്ടി.

പാപ്പാനും ആണ്ടാളും തമ്മിലുള്ള സംഭാഷണ ദൃശ്യമാണ് ആളുകളുടെ മനസ്സ് കീഴടക്കുന്നത്. പാപ്പാന്റെ ചോദ്യങ്ങൾക്കെല്ലാം പ്രത്യേക ശബ്ദത്തിൽ ആണ്ടാൾ മറുപടി പറയുന്നതും തലയാട്ടുന്നതും ദൃശ്യത്തിൽ കാണാം. സ്നേഹത്തോടെ ആണ്ടാളിന്റെ തുമ്പിക്കൈയിൽ തഴുകിക്കൊണ്ടാണ് പാപ്പാന്റെ ചോദ്യവും പറച്ചിലുമെല്ലാം. ക്ഷേത്രമതിൽക്കെട്ടിനകത്തെ പടിക്കെട്ടിലിരിക്കുന്ന പാപ്പാന്റെ മുന്നിലെത്തിയാണ് ആണ്ടാൾ പരാതി ബോധിപ്പിക്കുന്നത്. പാപ്പാനും ആനകകുട്ടിയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം ഈ ദൃശ്യത്തിൽ വ്യക്തമാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...