'അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പണം വാങ്ങുന്നു'; കേരളത്തിലെ ബസിൽ വിദേശ വ്ലോഗർ

bus-vlog
SHARE

കേരളത്തിലെ സർക്കാർ ബസിൽ യാത്ര ചെയ്ത അനുഭവം പങ്കുവച്ച് വിദേശ ട്രാവൽ വ്ലോഗർ. ഡെയ്ൽ ഫിലിപ് എന്ന പ്രശസ്ത വ്ലോഗറാണ് സുഹൃത്ത് കാർലോസ് ചെയ്ത വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. തിരുവനന്തപുരത്ത് നിന്നുമുള്ളതാണ് വിഡിയോ. കാട്ടാക്കടയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണഅ കാർലോസ് യാത്ര ചെയ്തത്.

ബസിലേക്ക് കുറച്ചധികം സ്ത്രീകൾ കയറുന്നുണ്ട്. വളരെ അതിശയത്തോടെയാണ് കാർലോസ് അത് വിശദീകരിക്കുന്നത്. 30 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്നതരത്തിലാണ് ഇവിടുത്തെ അനുപാതം എന്നാണ് പറയുന്നത്. കുറച്ച് കാത്തു നിന്നാണ് ബസിൽ കയറിയത്. ബസിൽ ഇരിക്കാൻ സ്ഥലം കിട്ടിയുമില്ല കാർലോസിന്. ബസ് കണ്ടക്ടറെ കണ്ട കാർലോസ് പറയുന്നതാണ് രസകരം. ഈ ബസിൽ ഒരാളുണ്ട്. അയാൾ യാത്രക്കാരുടെ അടുത്തെത്തി പണം വാങ്ങുന്നുണ്ട്. നീല വേഷമാണ് ധരിച്ചിരിക്കുന്നത്. അയാൾ മുന്നിലേക്കും പിന്നിലേക്കും നടന്ന് ഇത്തരത്തിൽ പണം പിരിക്കുന്നു എന്നാണ് അതിശയത്തോടെ കാർലോസ് പറയുന്നത്. 

കാർലോസ് കേരളത്തിൽ വന്നപ്പോഴുള്ള കാഴ്ചകളാണ് ഇപ്പോൾ ഡേൽ ഫിലിപ് പങ്കുവച്ചിരിക്കുന്നത്. സർക്കാർ സ്കൂളിൽ കാർലോസ് കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോയും അടുത്തിടെ പങ്കുവച്ചിരുന്നു.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...