'ആരാ ഇങ്ങനെ പറയാൻ പഠിപ്പിച്ചേ?'; നിഷ്കളങ്ക വർത്തമാനവുമായി സിതാരയുടെ മകള്‍; വിഡിയോ

savan-rithu-sithara
SHARE

ഗായിക സിതാരയെപ്പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് സിതാരയുടെ മകൾ സാവന്‍ ഋതുവും. സായു എന്നാണ് സാവൻ ഋതുവിന്റെ ഓമനപ്പേര്. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാ‌ടിയായ സൂപ്പർ 4ന്റെ വേദിയിൽ സായുവെത്തിയ വിഡിയോ വൈറലായിരിക്കുകയാണ്. പരിപാടിയിലെ വിധികർത്താവാണ് സിത്താര.പ്രത്യേക അതിഥികളായാണ് സിത്താരയുടെ ഭര്‍ത്താവും മകളും അമ്മയും വേദിയിലെത്തിയത്. 

സൂപ്പർ 4ന്റെ മറ്റു വിധികർത്താക്കളായ റിമി ടോമിയോടും ജ്യോത്സ്നയോടും വിധു പ്രതാപിനോടുമെ‌ല്ലാം സാവൻ ഋതു വിശേഷങ്ങള്‍ പങ്കുവച്ചു. അമ്മ വീവഴക്കു പറയുമോ എന്നു ചോദിച്ചപ്പോൾ പാവം ആണെന്നായിരുന്നു മകളുടെ മറുപടി. ഇങ്ങനെ പറയാൻ പഠിപ്പിച്ചത് ആരാണെന്നുള്ള ചോദ്യത്തിന് അമ്മമ്മ ആണെന്ന് നിഷ്കളങ്കമായി സായു മറുപടി പറഞ്ഞത് ചിരി പടർത്തി. ‌

സിത്താര തന്നെ‌ പാടിയ ‘നീ മുകിലോ’, ‘കടുകുമണിക്കൊരു കണ്ണുണ്ട്’, എന്നീ ഗാനങ്ങളാണ് സിതാരയും മകളും ചേർന്നാലപിച്ചത്. 

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...