എനർജി ഡ്രിങ്കിൽ പാകം ചെയ്ത പാസ്ത; 5 മില്യൻ കടന്ന് വ്യൂ; വൈറൽ വിഡിയോ

blue-pasta.jpg.image.845.440
SHARE

ഇറ്റാലിയൻ ഭക്ഷണമായ പാസ്ത ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരുമെല്ലാം ഉണ്ടാകും. എന്നാൽ ഇഷ്ടക്കാർ മാത്രമല്ല ഈ വിഡിയോ കണ്ടിട്ടുണ്ടാകുക. കാരണം അൽപം വ്യത്യസ്തമാണ് ഈ പാസ്ത മേക്കിങ്ങ് വിഡിയോ. 

നീല നിറത്തിലുള്ള എനർജി ഡ്രിങ്കിൽ പാകം ചെയ്തെടുത്ത പാസ്ത വിഡിയോ ആണ് ഇതിനോടകം 5 മില്യനിലധികം കാഴ്ചക്കാരെ നേടിയത്. ജസ്റ്റിൽ ഫ്ലോം എന്ന അമേരിക്കൻ മജിഷ്യനാണ് സുഹൃത്തിന്റെ വിചിത്ര പാസ്ത പാചക വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്. പാസ്ത മാത്രം പാചകം ചെയ്ത് തൃപ്തനാകാതെ പാസ്ത സോസും അതേ പാനീയത്തിൽ തയാറാക്കുന്നുണ്ട്. ‘വീണ്ടും ഒരേ രീതിയിൽ നിങ്ങൾ ഒരിക്കലും ഇനി പാസ്ത കഴിക്കില്ല’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്.

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പാസ്തയുടെ ജനപ്രീതികൊണ്ടു തന്നെ വിഡിയോ വൈറലായി. സമ്മിശ്രപ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. പാചക വിദഗ്ധരും സാധാരണക്കാരുമായ നിരവധി പേർ ഈ പാചകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ പാചകം ചെയ്താൽ നിങ്ങൾ ഇനി ഒരിക്കലും പാസ്ത കഴിക്കില്ല എന്ന തരത്തിലാണ് വിമർശനങ്ങൾ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...