സ്വകാര്യതാ നയം; വാട്ട്സാപ്പിൽ കൊഴിഞ്ഞുപോക്ക്; ഇന്ത്യയിൽ ഒന്നാമതെത്തി സിഗ്നൽ

signal-09
SHARE

പുതിയ സ്വകാര്യതാ നയം വാട്ട്സാപ്പിന് വലിയ നഷ്ടമുണ്ടാക്കിയതായേക്കുമെന്ന് റിപ്പോർട്ട്. നയം അംഗീകരിക്കാത്തവർക്ക് വാട്ട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നായിരുന്നു കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയത്. ഇതോടെയാണ് ഉപയോക്താക്കൾ കൂട്ടത്തോടെ 'സിഗ്നൽ' മെസേജിങ് ആപ്പിലേക്ക് കൂടുമാറിയത്. 

ഇലോൺ മസ്കിന്റെ ട്വീറ്റ് കൂടി സിഗ്നലിന് അനുകൂലമായതോടെ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ 'സിഗ്നൽ' തെളിഞ്ഞു. സിഗ്‌നൽ പ്രൈവറ്റ് മെസഞ്ചർ അപ്ലിക്കേഷൻ ഇപ്പോൾ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ ‘മികച്ച സൗജന്യ അപ്ലിക്കേഷനുകൾ’ ലിസ്റ്റിൽ ഒന്നാമതാണ്. വാട്സാപ് മൂന്നാം സ്ഥാനത്താണ്. സിഗ്നലിന് ലഭിക്കുന്ന ജനപ്രീതിയെയാണ് ഇത് കാണിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുമെന്ന് സിഗ്നൽ അറിയിച്ചിട്ടുണ്ട്.

ലാഭേച്ഛയില്ലാത്ത സിഗ്നൽ ഫൗണ്ടേഷൻ നടത്തുന്ന ആപ്ലിക്കേഷൻ പരീക്ഷിക്കാൻ താൽപ്പര്യമുള്ള നിരവധി പുതിയ ഉപയോക്താക്കൾ ഓരോ സെക്കന്റിലും എത്തുന്നുണ്ട്.

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ അപ്ലിക്കേഷൻ ലഭ്യമാണ്. വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി സിഗ്നൽ ഐപാഡിലും ലഭ്യമാണ്. കൂടാതെ ഉപയോക്താക്കൾക്ക് വിൻഡോസ്, ലിനക്സ്, മാക് എന്നിവയിൽ സിഗ്നൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനും കഴിയും.

200 കോടിയിലേറെ സജീവ പ്രതിമാസ ഉപയോക്താക്കളാണ് നിലവിൽ വാട്ട്സാപ്പിന് ലോകത്തെല്ലായിടത്തുമായി ഉള്ളത്. ഇതിലാണ് കൊഴിഞ്ഞുപോക്കുണ്ടായത്. ഉപയോക്താക്കളെ നഷ്ടപ്പെടാതിരിക്കാൻ  പുതിയ നിയമത്തിൽ ഫെയ്സ്ബുക്ക് പരിഷ്കാരം കൊണ്ട് വന്നേക്കുമെന്ന സൂചനകളുമുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...