കൗതുകമായി കുഞ്ഞൻ ജിറാഫുകള്‍; കണ്ടെത്തിയത് ആഫ്രിക്കയിൽ; അമ്പരപ്പ്

giraffe
SHARE

ഉയരം കുറഞ്ഞ ജിറാഫുകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതൊക്കെ കഥകളിലല്ലേ എന്നാണ് മറുപടിയെങ്കിൽ തെറ്റി.

ജിറാഫുകളെ നമ്മൾ എപ്പോഴും ഓർക്കുന്നത് അവയുടെ പൊക്കക്കൂടുതൽ കൊണ്ടാണ്. നീണ്ട കഴുത്തുകളും അതിനൊത്ത കാലുകളുമുളള ജിറാഫുകൾ. എന്നാൽ കുഞ്ഞൻ ജിറാഫുകളാണ് ഇപ്പോൾ താരങ്ങൾ.

ആഫ്രിക്കയിലെ നമീബിയയിലും ഉഗാണ്ടയിലുമാണ് കുഞ്ഞൻ ജിറാഫുകളെ കണ്ടെത്തിയത്. സാധാരണയായി പതിനഞ്ച് മുതൽ ഇരുപത് അടി വരെയാണ് ജിറാഫുകളുടെ നീളം. അതായത് ഏകദേശം നാലര മുതൽ ആറ് മീറ്റർ വരെ ഉയരം.

ഇപ്പോൾ കണ്ടെത്തിയ കുഞ്ഞന്മാർക്കാകട്ടെ ഒൻപതടിയിൽ താഴെ ഉയരം മാത്രമേയുളളൂ. ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷൻ നടത്തിയ ഗവേഷണത്തിലാണ് ഇത്രയും ചെറിയ ജിറാഫുകളുമുണ്ടെന്ന കണ്ടെത്തലിലേക്ക് ജന്തുശാസ്ത്ര ലോകമെത്തുന്നത്.

ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലൂടെയാണ് ഫൗണ്ടേഷൻ ഈ കണ്ടെത്തൽ പ്രസിദ്ധപ്പെടുത്തിയത്. കുഞ്ഞൻ ജിറാഫുകളുടെ കഴുത്തുകൾക്ക് നീളമുണ്ടെങ്കിലും കാലുകൾ തീരെ കുറുകിയതാണ്.

സ്കെലറ്റൽ ഡിസ്‍െലപ്സിയ എന്ന അവസ്ഥയാണ് ഉയരക്കുറവിന് കാരണം. മനുഷ്യരിൽ സാധാരണയായി കാണുന്ന ഈ ശാരീരികാവസ്ഥ വന്യമൃഗങ്ങളിൽ വളരെ അപൂർവമായി മാത്രമേ കണ്ടുവരാറുളളൂ.

കുഞ്ഞൻ ജിറാഫുകൾ കൗതുകക്കാഴ്ചയാണെങ്കിലും ആഹാരം കിട്ടുന്നതിലും ഇണകൂടുന്നതിലും പൊക്കക്കുറവ് ഇവയ്ക്ക് വലിയ പ്രയാസമുണ്ടാക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...