ആണിമെത്തയിൽ കിടന്നു; 872 കിലോ ശരീരത്തിൽ ചുമന്നു; ഞെട്ടിച്ച് സെയ്തലവി

guinnes-08
SHARE

ആണിമെത്തയിൽ നിവർന്ന് കിടന്ന് 872 കിലോ ഭാരം ശരീരത്തിൽ ചുമന്നും സെയ്തലവി സ്വന്തമാക്കിയത് ഗിന്നസ് നേട്ടം. ശരീരത്ത് കയറ്റിവച്ച ഭാരമേറിയ കോൺക്രീറ്റ് ബ്ലോക്കുകൾ ചുറ്റിക ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചാണ് ആനക്കര സ്വദേശി സെയ്തലവി ആറാം പ്രകടനം നടത്തിയത്.

 774 കിലോ ഭാരം ചുമന്ന് പൊട്ടിച്ച ഓസ്ട്രേലിയക്കാരന്റെ പേരിലായിരുന്നു ഈ ഇനത്തിലെ റെക്കോർഡ് ഇതുവരെ.  ഗിന്നസ് മാനദണ്ഡമനുസരിച്ച് ഗസറ്റഡ് ഓഫിസർമാരുടെ സാക്ഷ്യപത്രവും വിഡിയോയും ഗിന്നസ് ആസ്ഥാനത്തേക്ക് അയച്ചു. 3 മാസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് ഐഡിഎസ്ഡികെ മാർഷ്യൽ ആർട്സ് അധികൃതർ പറഞ്ഞു. വിടി ബൽറാമടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഗിന്നസ് പ്രകടനം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...