ശ്രീയേഷ് ശ്രീദേവി ആയി മാറി; സുഹൃത്തിന്റെ സന്തോഷം പങ്കുവച്ച് സുരഭി; കുറിപ്പ്

surabhi-post
SHARE

തന്റെ പ്രിയ സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയ സന്തോഷം പങ്കുവച്ചിരിക്കുകയാണഅ നടി സുരഭി ലക്ഷ്മി. സുരഭിയുടെ കൂട്ടുകാരൻ ശ്രീയേഷ് ആണ് ശസ്ത്രക്രിയ നടത്തി ശ്രീദേവി ആയി മാറിയത്. എറണാകുളം അമൃത ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. തന്റെ സുഹൃത്തിന്റെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നയും സുരഭി ഫെയ്സ്ബുക്കിൽ കുറിച്ചു. പുതുവർശം ശ്രീദേവിക്കായി നേരുന്നു എന്നാണ് സുരഭി കുറിച്ചിരിക്കുന്നത്.

സുരഭിയുടെ കുറിപ്പ്:

ശ്രീദേവി ഈ വർഷം നിനക്ക് നേരുന്നു......

പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്.

ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരൻ ,  ശ്രീയേഷ് "ശ്രീദേവി " ആയി മാറിയിരിക്കുന്നു.

കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലിൽ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ.Drസന്ദീപ് സർ  മറ്റ്  ഡോക്ടേർസിനും, ആരോഗ്യ പ്രവർത്തകർക്കും, , അവളുടെ സ്വപ്നത്തിനൊപ്പം  നിന്ന എല്ലാവർക്കും നന്ദി 

 വർഷങ്ങൾക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി അവനോടൊപ്പം നിൽക്കാൻ എനിക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.

 ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത്  ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.

എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു "സ്ത്രീ"യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാർ സ്വീകരിക്കും...

 ആശംസകൾ ശ്രീദേവി.... നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങൾക്ക്,

സ്വപ്നങ്ങൾക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്...

ഒപ്പം നിൽക്കുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...