ആര്‍എസ്എസിലും എബിവിപിയിലുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതെന്നും പ്രചാരണങ്ങളില്‍ പറഞ്ഞ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും നടനും ബിജെപി പ്രചാരകനുമായി കൃഷ്കുമാര്‍. തിരുവനന്തപുരത്ത് തോറ്റത് ബിജെപിയെങ്കിലും സമൂഹമാധ്യമത്തില്‍ ഏറ്റവുമധികം പരിഹസിക്കപ്പെടുന്നതോടെയാണ് കൃഷ്ണകുമാര്‍ മനോരമ ന്യൂസ് ഡോട്ട്കോമിനോട് നിലപാട് വ്യക്തമാക്കിയത്. പരിഹാസ ട്രോളുകള്‍ തന്നെ ബാധിക്കാറില്ല. നടിയായ മകള്‍ അഹാനയുടെ സോഷ്യല്‍മീഡിയ ഇടപെടലുകള്‍ക്ക് പൂര്‍ണപിന്തുണയുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ..? ട്രോളര്‍മാരോട് പറയാനുള്ളത് എന്ത്..? കൃഷ്ണകുമാര്‍ മനസ് തുറക്കുന്നു. വിഡിയോ കാണാം.