‘ഷൂട്ടിങ് ഫ്ലോർ ഉയരുന്നു’; അലി അക്ബറിന് ട്രോളും മറുട്രോളും

ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച് ‘1921’ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകൻ അലി അക്ബറിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറൽ. 900 സ്ക്വയർ ഫീറ്റിൽ ഷൂട്ടിംഗ് ഫ്ലോർ ഉയരുന്നു എന്ന് കുറിച്ച് അദ്ദേഹം പങ്കിട്ട ചിത്രം ഇപ്പോൾ ട്രോളുകളിലും നിറയുകയാണ്. ബ്രഹ്മാണ്ഡ സെറ്റിൽ സിനിമ ഒരുക്കുന്ന  രാജമൗലി ഔട്ടാകുമോ എന്നാണ് ട്രോളുകൾ. ഈ സിനിമ നടക്കില്ല എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവർ എവിടെ എന്ന ചോദ്യവുമായി മറു ട്രോളുകളും സജീവമാണ്. എന്നാൽ ആര് എന്ത് പറഞ്ഞാലും സിനിമ പൂർത്തിയാക്കുമെന്ന് ഉറച്ച നിലപാടിലാണ് അദ്ദേഹം.

ടീമിന് പുതിയ ക്യാമറ കിട്ടിയ വിവരവും അദ്ദേഹം പങ്കുവയ്ക്കുന്നു. ഒരുകോടിയിലധികം രൂപ സിനിമ നിർമിക്കാനായി അലി അക്ബർ പങ്കുവച്ച അക്കൗണ്ടിലേക്ക് ഇതിനോടകം എത്തിയിട്ടുണ്ട്.