ഉരുളക്കിഴങ്ങ് ചാക്കുകൊണ്ട് പാന്റ്; പോക്കറ്റും പ്രൈസ് ടാഗും; വൈറൽ

sack-pand
SHARE

ഫാഷനില്‍‌ ട്രെൻഡുകൾ മാറിവരാറുണ്ട്. പുനരുപയോഗിക്കാൻ മറ്റുന്ന വസ്തുക്കൾ ചിലത് മേക്ക് ഓവറിലൂടെ ട്രന്‍ഡിങ്ങ് വസ്ത്രങ്ങളായി മാറാറുമുണ്ട്. 

ഉരുളക്കിഴങ്ങ് കെട്ടിവയ്ക്കുന്ന ചാക്ക് ഉപയോഗിച്ച് സ്റ്റൈലിഷായി ഡിസൈന്‍ ചെയ്ത ഒരു ആംഗിള്‍ ലെങ്ത്പാന്‍റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏതോ വസ്ത്ര പ്രദര്‍ശന മേളയില്‍ നിന്നുള്ള ചിത്രം ട്വിറ്ററിലാണ് പങ്കുവെയ്ക്കപ്പെട്ടത്. 

പുറകുവശത്ത് പോക്കറ്റുകള്‍ ഉള്‍പ്പടെ നല്‍കിയാണ് പാന്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. മുകള്‍വശത്തായി പ്രൈസ് ടാഗും തൂക്കിയിട്ടുണ്ട്. ചാക്കിലെ എഴുത്തുകളെല്ലാം പാന്‍റില്‍  കാണാം. 

രസകരമായ കമന്‍റുകളാണ് ചിത്രത്തിനു താഴെ എത്തുന്നത്. വീട്ടിലുള്ള അമ്മ ഈ പാന്‍റ് കാണണ്ട എന്നും എന്നും കണ്ടാല്‍ പഞ്ചസാര ചാക്ക് ഉള്‍പ്പടെ കാണാതെ പോകുമെന്നും ഒരാള്‍ പറയുന്നു. ഇത്തരം തുണികൾ ഉണ്ടാകാവുന്ന ചര്‍മ്മ പ്രശ്നങ്ങളെ കുറിച്ചും ചിലര്‍ കമന്റിൽ സൂചിപ്പിക്കുന്നുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...