നാലാം വിവാഹത്തിന് 20–കാരൻ; വധുവിനെ തിരഞ്ഞ് 3 ഭാര്യമാർ: വിഡിയോ

pak-man
SHARE

പാക്കിസ്ഥാൻകാരനായ അദ്നാൻ വിവാഹിതനാകാൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് പരസ്യം നൽകിയിരിക്കുകയാണ്. അദ്നാന്റെ വിവാഹത്തിന് ഒരു പ്രത്യേകത ഉണ്ട്. നാലാം വിവാഹത്തിനാണ് 20–കാരനായ അദ്നാൻ ഒരുങ്ങുന്നത്. വധുവിനെ തേടാൻ അദ്നാനെ സഹായിക്കുന്നതാകട്ടെ മൂന്ന് ഭാര്യമാർ ചേർന്നും. ഈ കുടുംബതതിന്‍റെ വിഡിയോ അഭിമുഖമാണ് ലോകരാജ്യങ്ങളിലെ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്. 

16–ാം വയസ്സിലാണ് അദ്നാൻ ആദ്യ വിവാഹം ചെയ്യുന്നത്. അന്ന് ഇയാൾ വിദ്യാര്‍ഥിയായിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം രണ്ടാം വിവാഹം, കഴിഞ്ഞ വർഷം മൂന്നാം വിവാഹവും. നാലാം വിവാഹത്തിനായി പെൺകുട്ടിയെ തിരയുന്നത് തന്റെ മൂന്ന് ഭാര്യമാർ ചേർന്നാണ് എന്നാണ് അദ്നാൻ പാക്കിസ്ഥാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ മൂന്ന് ഭാര്യമാരുടെ പേരും എസ് എന്ന ഇംഗ്ലീഷ് അക്ഷരത്തിലാണ് തുടരുന്നത് എന്നതാണ്. നാലാമത്തെയാളും എസിൽ തുടങ്ങുന്ന പേരോടുകൂടി വേണമെന്നാണ് ഇവരുടെ ആഗ്രഹം. നാലു കുട്ടികളും അദ്‍നാന് ഉണ്ട്. 

തന്റെ ഒരു മാസത്തെ ചിലവ് ഏകദേശം 1–1.5 ലക്ഷം രൂപമായണ്. 16–ാം വയസ്സിൽ‌ വിവാഹിതനായതുമുതൽ തന്റെ സാമ്പത്തികാവസ്ഥ ഉയരാൻ തുടങ്ങി എന്നും അദ്നാൻ പറയുന്നു. ശുംഭാൽ, ഷബാന, ഷാഹിദ എന്നിങ്ങനെയാണ് ഭാര്യമാരുടെ പേരുകൾ. ഈ മൂന്ന് ഭാര്യമാരും വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് കഴിയുന്നത്. ആകെയുള്ള പരാതി മൂന്ന് പേരെയും അദ്നാന്‍ വേണ്ടെത്ര ശ്രദ്ധിക്കുന്നില്ല എന്നത് മാത്രമാണ്. അദ്നാന്റെ കാര്യങ്ങൾ നോക്കി നടത്തുന്നതും ഭക്ഷണം വയ്ക്കുന്നതുമെല്ലാം മൂവരും പങ്കിട്ടാണ് ചെയ്യുന്നതെന്നും ലോകമാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്ന വിഡിയോയില്‍ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...