മണ്ണിനടിയിൽ കൂറ്റൻ കപ്പൽ, പ്രാർഥനാ മുറികൾ; കൗതുകമൊഴിയാതെ കല്ലറക്കുന്നുകൾ

jellymountain-16
SHARE

മണ്ണിനടിയിൽ ഒളിപ്പിച്ച കൗതുകങ്ങൾ കൊണ്ട് ഗവേഷകരുടെ ശ്രദ്ധയാകർഷിക്കുകയാണ് നോർവേയിലെ ഇരുമ്പുയുഗകാലത്തെ  കല്ലറക്കുന്നുകൾ. ജെൽമൗണ്ടിലെ ഗവേഷണ കേന്ദ്രത്തിലെ മണ്ണിനടിയിൽ ആധുനിക റഡാറുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. റഡാര്‍ സ്‌കാനിംഗിലൂടെ കണ്ടെത്തിയ 13 കല്ലറ കുന്നുകളില്‍ ഒരെണ്ണത്തിലാണ് കപ്പലുള്ളത്. ഏതാണ്ട് 62 അടി നീളമുള്ള കപ്പല്‍ ഭൂനിരപ്പില്‍ നിന്നും 4.6 അടി താഴ്ച്ചയിലാണ് കിടക്കുന്നത്. പുരാവസ്തു ഗവേഷകര്‍ മേഖലയില്‍ 2017ല്‍ ആരംഭിച്ച ശ്രമങ്ങളുടെ ഫലമായിട്ടാണ് 13 കല്ലറക്കുന്നുകളില്‍ ഒളിച്ചിരിക്കുന്ന അദ്ഭുതങ്ങള്‍ കണ്ടെത്തിയത്. ഈ കുന്നുകളില്‍ പലതും നൂറ് അടിയിലേറെ വ്യാസമുള്ളവയാണ്. 

സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വിശ്വാസപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ആരാധനാലയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ഘടന പരിശോധിച്ച ശേഷമാണ് സ്ഥിരതാമസത്തിന് ഉപയോഗിച്ചതല്ല ഈ കെട്ടിടമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. നീണ്ട കാലം ഈ കണ്ടെത്തിയ ആരാധനാലയവും മറ്റും ഉപയോഗിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അതായത് ഇരുമ്പയുഗത്തിലും ദൈവും ആരാധനാലയങ്ങളും ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.

ഏതാണ്ട് എഡി അഞ്ചാം നൂറ്റാണ്ട് മുതല്‍ ജെല്‍ മൗണ്ട് സജീവമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതിനും നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് സമുദ്രസഞ്ചാരികളുടെ വൈകിങ് സമൂഹം മേഖലയില്‍ ശക്തിപ്രാപിച്ചത്. എഡി 550നും 1050നും ഇടയിലുണ്ടായിരുന്ന നോര്‍ഡിക് അയേണ്‍ ഏജിന് ശേഷമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വൈകിംഗുകളുടെ ഉയിര്‍പ്പുണ്ടാകുന്നത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടേയും യൂറോപിന്റെ തന്നെയും ചരിത്രത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ ഇരുമ്പുയുഗ പുരാവസ്തുകേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

എഡി അഞ്ച്- ആറ് നൂറ്റാണ്ടുകള്‍ക്കിടയിലാണ് ജെല്‍ മൗണ്ടിലെ കല്ലറ കുന്നുകളും ആരാധനാലയങ്ങളും സ്ഥാപിക്കപ്പെട്ടതെന്നാണ് കണക്കാക്കപ്പെടുന്നത്. സ്‌കാന്‍ിഡനേവിയയില്‍ നിന്നും കണ്ടെടുക്കപ്പെട്ട രണ്ടാമത്തെ വലിയ ഇരുമ്പുയുഗ സംസ്‌കാര കേന്ദ്രമാണിത്. എഡി 19ാം നൂറ്റാണ്ടിലാണ് ഈ കല്ലറകള്‍ തകര്‍ക്കപ്പെട്ടത്. ഇതിലൊന്നാണ് ഇപ്പോള്‍ കണ്ടെടുക്കപ്പെട്ട ഭൂമിക്കടിയിലെ കപ്പലെന്നും കരുതപ്പെടുന്നു. 

റഡാര്‍ പരിശോധന പൂര്‍ത്തിയായതോടെ 13 കല്ലറ കുന്നുകളും നാല് ആരാധനാലയങ്ങള്‍ പോലുള്ള വലിയ മുറികളും ഭൂമിക്കടിയിലുണ്ടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മണ്ണിനടിയില്‍ മറഞ്ഞിരിക്കുന്ന കപ്പല്‍ അടക്കമുള്ളവയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആന്റിക്വിറ്റി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വകാര്യഭൂമിയിലാണ് ഈ പൗരാണിക അവശിഷ്ടങ്ങളുള്ളത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...