ലിപ്സ്റ്റിക് പുരട്ടിയ അമ്മയ്ക്കു ബന്ധുക്കളുടെ അധിക്ഷേപം; ചുട്ടമറുപടിയുമായി മകന്‍

pushpak-sen-fb
Photo: facebook.com/puspak.sen.
SHARE

ചടങ്ങുകളില്‍ അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഇക്കാര്യത്തില്‍ ആണ്‍–പെണ്‍ വ്യത്യാസമില്ല. മേക്കപ്പ് എങ്ങനെ വേണമെന്നത് തികച്ചും വ്യക്തിപരവുമാണ്. ഏതു പ്രായക്കാരും വൃത്തിയായി ഒരുങ്ങിയാല്‍ ചന്തം ഒന്നു വേറെ തന്നെ. പ്രായഭേദമന്യെ ചെറുതായി ഒന്നു ടച്ചപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഭുരിഭാഗം സ്ത്രീകളും‍. 

54 കാരിയായ അമ്മ ചുവന്ന ലിപ്സ്റ്റിക് ധരിച്ചതിന്റെ പേരില്‍ നേരിടേണ്ടി വന്ന ലൈംഗികച്ചുവ കലര്‍ന്ന അധിക്ഷേപങ്ങള്‍ക്കു കലിപ്പ് മോഡില്‍ മറുപടി നല്‍കിയ ഒരു മകന്റെ കുറിപ്പ് സോഷ്യല്‍മീഡയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ചുണ്ടില്‍ ചായം പുരട്ടിയും കണ്‍മഷിയെഴുതിയും സ്വന്തം ചിത്രം പങ്കുവച്ചാണ് രൂക്ഷമായ ഭാഷയില്‍ മകന്റെ മറുപടി. കൊല്‍ക്കത്ത സ്വദേശിയായ പുഷ്പക് സെന്‍ ആണ് ബന്ധുക്കള്‍ക്കു ചുട്ട മറുപടി നല്‍കിയിരിക്കുന്നത്. 

ഒരു കുടുംബവിരുന്നിനിടെ ചുവന്ന ലിപ്സ്റ്റിക് ധരിച്ച് പങ്കെടുത്ത തന്റെ അമ്മയെ ബന്ധുക്കളായ ചിലര്‍ അധിക്ഷേപിച്ചു. അവര്‍ക്ക് ഞാന്‍ എന്റെ ഈ  ചിത്രം അയച്ചു കൊടുത്തു. ഗുഡ് മോണിങ് നേരുകയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. അധിക്ഷേപിച്ച ബന്ധുക്കളില്‍ പലര്‍ക്കും മക്കളുണ്ട്. അവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. എന്നിട്ടു പോലും തന്റെ അമ്മയ്ക്കെതിരായ അധിക്ഷേപത്തില്‍ ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. സമൂഹത്തിലെ അരക്ഷിതമായ ഇത്തരം വിഷാംശം കാരണം ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്തുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ ഇതു പറയുന്നത്. നിങ്ങള്‍ സ്നേഹിക്കുന്ന സ്ത്രീ അധിക്ഷേപിക്കപ്പെടുമ്പോള്‍ അവര്‍ക്കു വേണ്ടി നിലകൊള്ളണം. കഴിയും വിധത്തില്‍ പ്രതികരിക്കണം.

പുഷ്പകിന്റെ പോസ്റ്റിനെ അനുകൂലിച്ചു നിരവധി കമന്റുകളാണ് പലരും നല്‍കിയിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...