പ്രഭാസിന്റെ 'ആദിപുരുഷിനെ' ഗ്രാഫിക്സിലാക്കി മലയാളി; ഏറ്റെടുത്ത് ആരാധകർ; വൈറൽ

grraphics-14
SHARE

ബാഹുബലി സൂപ്പര്‍താരം പ്രഭാസിന്റെ പുതിയ ചിത്രം ആദിപുരുഷിന്റെ വൈറലായ ഗ്രാഫിക്സ് ചിത്രം ഒരുക്കിയത് മലയാളി വിദ്യാര്‍ഥി. തൃശൂര്‍ തൈക്കാട്ടുശേരി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി ആര്‍.അഭിജിത്തിന്റെ ചിത്രമാണ് സംവിധായകന്‍ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തത്.  

നടന്‍ പ്രഭാസിന്റെ കടുത്ത ആരാധകനാണ് തൈക്കാട്ടുശേരി വാരിയത്തെ ആര്‍.അഭിജിത്ത്. വല്ലച്ചിറ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി. നേരംപോക്കിന് കംപ്യൂട്ടറില്‍ വരച്ച ഗ്രാഫിക്സ് ചിത്രമായിരുന്നു ഇത്. പ്രഭാസിന്റെ പുതിയ ഹിന്ദി ചിത്രമായ ആദി പുരുഷിന്റെ പടം. ചിത്രത്തിന്റെ സംവിധായകനോ, കോസ്റ്റ്യൂം ഡിസൈനറോ എങ്ങനെയായിരിക്കും നായക കഥാപാത്രത്തിന്റെ വേഷമെന്ന് തീരുമാനിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ്, അഭിജിത്ത് വരച്ച ചിത്രം വൈറലായത്. 

പ്രഭാസ് സെന്‍ട്രല്‍ എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫാന്‍പേജ് തുടങ്ങിയിരുന്നു. ഇവിടെയാണ്, ചിത്രം പോസ്റ്റ് ചെയ്തത്. ആദിപുരുഷിന്റെ സംവിധായകനും കോസ്റ്റ്യൂം ഡിസൈനറും ഇതു ട്വീറ്റ് ചെയ്തതോടെ ചിത്രം വൈറലായി. ആരാധകന്‍ വരച്ച ചിത്രമെന്ന പേരിലാണ് പ്രചരിച്ചത്. ആ ആരാധകന്‍ അഭിജിത്തായിരുന്നുവെന്ന് മാത്രം. ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് തെലുങ്കു സിനിമാ ആരാധകര്‍ വിളി തുടങ്ങിയതോടെ തല്‍ക്കാലം നമ്പര്‍ ഒഴിവാക്കി. ആര്‍.പി.എഫ്. ഉദ്യോഗസ്ഥനായ കെ.എസ്.രാജീവിന്റേയും അവിണിശേരി പഞ്ചായത്തില്‍ വി.ഇ.ഒയായ പി.വി.പ്രസന്നയുടേയും മകനാണ് അഭിജിത്ത്. ഡിജിറ്റല്‍ ആര്‍ട്ടില്‍ ഉന്നതപഠനം നടത്തണമെന്നാണ് മോഹം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...