പഠിച്ചതെല്ലാം മനഃപാഠം; അമ്പരപ്പിച്ച് അഞ്ചാം ക്ലാസുകാരി

isra-14
SHARE

ഓര്‍മ്മശക്തികൊണ്ട് അമ്പരിപ്പിക്കുകയാണ് പതിനൊന്നുകാരിയായ ഇസ്ര ഹബീബ്. പഠിച്ചതെന്തും മനപ്പാഠമാണ് ഈ കൊച്ചുമിടുക്കിക്ക്. സംസ്ഥാന ബാലാവകാശ കമ്മീഷനും ഈ അഞ്ചാം ക്ലാസുകാരിയെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. ഈ ശിശുദിനത്തില്‍ ഇസ്രയെ പരിചയപ്പെടാം. 

ഈ കേട്ടത് ഇന്ത്യയുടെ മുഴുവന്‍ പ്രധാനമന്ത്രിമാരുടേയും പേര്. അമേരിക്കയുടെ എല്ലാ പ്രസിഡന്‍റുമാരെയും ഓര്‍ത്തെടുക്കാന്‍ ഇസ്രക്ക് വേണ്ടത് 40 സെക്കന്‍ഡ്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ലോകരാജ്യങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍, ലോകാത്ഭുതങ്ങള്‍, ഗ്രഹങ്ങള്‍, വന്‍കരകള്‍, ശാസത്രജ്ഞർ.

ചെറുപ്പത്തില്‍ തന്നെ ഇസ്രയ്ക്ക് ഓര്‍മ്മശക്തി കൂടുതലാണെന്ന് പിതാവ് ഹബീബ് തിരിച്ചറിഞ്ഞിരുന്നു. ഇതനുസരിച്ച് നല്‍കിയ പരിശീലനമാണ് ഇസ്രയെ ഈ നിലയില്‍ എത്തിച്ചത്. ഐഎഎസ് ആണ് ഈ മിടുക്കിയുടെ ലക്ഷ്യം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...