ഉത്തരേന്ത്യന്‍ സ്റ്റൈലിൽ വസ്ത്രങ്ങൾ; കോവിഡ് കാലത്ത് കൈത്താങ്ങായി വിദ്യാർഥികൾ

fashio-14
SHARE

ഉത്തരേന്ത്യന്‍ ശൈലിയില്‍ പ്രത്യേകം തയാറാക്കിയ വസ്ത്രങ്ങള്‍ അണിഞ്ഞ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥികള്‍ ദീപാവലി പ്രമാണിച്ച് വീഡിയോ പുറത്തിറക്കി. തൃശൂര്‍ വാടാനപ്പള്ളി സ്മൃതി കോളജിലെ വിദ്യാര്‍ഥികളാണ് വീഡിയോ ചിത്രീകരിച്ചത്. 

ഇവരെല്ലാം തൃശൂര്‍ വാടാനപ്പള്ളി സ്മൃതി കോളജിലെ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥികളാണ്. ദീപാവലിയുടെ ഭാഗമായി വീഡിയോ തയാറാക്കാന്‍ ഒരുക്കിയ വസ്ത്രങ്ങളാണിത്. ഒന്നരമാസത്തെ അധ്വാനമുണ്ട് ഇതിനു പിന്നില്‍. ഫാഷന്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ കാമറാമാന്‍മാരുടെ സഹായം തേടി. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ പ്രഫഷനല്‍ കാമറമാന്‍മാരെ സഹായിക്കുകയെന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. യൂ ട്യൂബിലൂടെ വീഡിയോ റിലീസ് ചെയ്തു.

കഴിഞ്ഞ പത്തു വര്‍ഷമായി വാടാനപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജാണിത്. ഓരോ വര്‍ഷവും ഇരുന്നൂറിലേറെ വിദ്യാര്‍ഥികള്‍ ഫാഷന്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. രാജ്യത്തെ വിവിധ സംസ്കാരങ്ങളില്‍ ജീവിക്കുന്നവരുടെ വസ്ത്ര ധാരണ രീതികള്‍ കൂടി പഠിപ്പിക്കുകയാണ് ദീപാവലി വീഡിയോ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...