1,11,11,111 രൂപയുടെ നോട്ടുകൾ കൊണ്ട് ദേവീ വിഗ്രഹം അലങ്കരിച്ചു

note-temple
SHARE

നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് 1,11,11,111 രൂപയുടെ നോട്ടുകൾ പൂക്കളുടെ രൂപത്തിലേക്ക് മാറ്റി ദേവീ വിഗ്രഹം അലങ്കരിച്ചു. തെലങ്കാനയിലെ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് വിഗ്രഹത്തിൽ നോട്ട് മാല കൊണ്ട് അലങ്കരിച്ചത്. പല നിറത്തിലുള്ള നോട്ടുകൾ ചേർത്ത് പൂക്കൾക്ക് സമാനമായി മാല തീർത്താണ് പൂജ നടത്തിയത്.

1,11,11,111 രൂപയുടെ നോട്ടുകൾ ഇതിനായി ഉപയോഗിച്ചു. കോവിഡ് പ്രതിസന്ധി മൂലമാണ് ഇത്രയും കുറഞ്ഞത് എന്നാണ് ഭാരവാഹികൾ പറയുന്നത്. 2017ൽ 3,33,33,333 രൂപയുടെ നോട്ടുകൾ കൊണ്ട് മാല തീർത്തിരുന്നു. നാട്ടുകാരിൽ നിന്നും ശേഖരിക്കുന്ന പണം കൊണ്ടാണ് വിഗ്രഹം അലങ്കരിക്കുന്നത്. പൂജയ്ക്ക് ശേഷം ഈ തുക നൽകിയവർക്ക് തന്നെ മടക്കി നൽകാറുണ്ട് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...