മകന്‍ കൈ തല്ലിയൊടിച്ച് ഇറക്കിവിട്ടു, ആ വേദനയിലും ഉപജീവനത്തിനായി ചായവിറ്റ് വൃദ്ധദമ്പതികള്‍

old-wb
SHARE

 അതിജീവനത്തിന്റെ ദുരിതകഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഫുഡ് ബ്ലോഗറായ വിശാല്‍ ശര്‍മ്മ കഴിഞ്ഞ ദിവസം പങ്കുവച്ച വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ഒരേ സമയം വേദനയും പ്രചോദനവുമാകുന്നത്.

70കാരനായ അച്ഛനെയും അമ്മയെയും സ്വന്തം മകൻ തന്നെയാണ് കൈ തല്ലിയൊടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയത്. കണ്ണേ കരളേ എന്നു വിളിച്ച് വളർത്തി വലുതാക്കിയ ഏക പ്രതീക്ഷയെന്ന് കരുതിയ മകൻ തന്നെ കൈവിട്ടപ്പോൾ അതിജീവനത്തിന്റെ മറ്റൊരു കഥ പറയുകയാണ് ഈ അച്ഛനും അമ്മയും. ചായ വിറ്റാണ് ഇപ്പോഴത്തെ ജീവിതം.

ദില്ലിയിലെ ദ്വാരക സെക്റ്റര്‍ 13ലാണ് ചായവിൽപന. മനസ്സിനും ശരീരത്തിനും നല്ല വേദനയുണ്ടെന്നും ഉപജീവത്തിന് വേണ്ടി കഷ്ടപ്പെടുകയാണെന്നും ആ പിതാവ് വിഡിയോയില്‍ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചത്. 

പര്‍ദേശ് സിനിമയിലൂടെ പ്രശസ്തയായ നടി മഹിമ ചൗദരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഇവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മറ്റൊരു പോസ്റ്റില്‍ വിശാല്‍ ഇക്കാര്യം വ്യക്തമാക്കുകയും വൃദ്ധദമ്പതികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയതിന് നന്ദി അറിയിക്കുകയും ചെയ്തു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...