അന്ന് കേരളത്തിനായി ഞങ്ങൾ വന്നു; ഇന്ന് ഞങ്ങളെ സഹായിക്കണം; ദേവരകൊണ്ട

‘ഞങ്ങൾ കേരളത്തിനായും ചെന്നൈയ്ക്കായും സൈന്യത്തിനായും മുന്നോട്ടുവന്നിരുന്നു. കോവിഡിനെതിരെയും മുന്നോട്ടുവന്നിരുന്നു. ഇപ്പോൾ ഞങ്ങളുടെ നാടിനും ജനങ്ങൾക്കും സഹായം വേണം...’ പ്രളയം നാശം വിതയ്ക്കുന്ന തെലങ്കാനയ്ക്കായി നടൻ വിജയ് ദേവരകോണ്ട ട്വിറ്ററിൽ കുറിച്ചു. 

10 ലക്ഷം രൂപയും താരം ദുരിതാശ്വാസനിധിയിലേക്ക് സംഭവന ചെയ്തു. ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ വൻനാശമാണ് മഴ വിതയ്ക്കുന്നത്. 

2018ൽ കേരളം വൻ പ്രളയം അഭിമുഖീകരിച്ചപ്പോൾ താരം അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഒട്ടേറെ പേർ തെലങ്കാനയ്ക്ക് സഹാവുമായി രംഗത്തെത്തിയിട്ടുണ്ട്.  ജൂനിയർ എൻടിആർ 50 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകി.

സൈന്യവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. 6000 കോടി രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.