യുപി ആകാശത്ത് മനുഷ്യരൂപമുള്ള വസ്തു; ‘അന്യഗ്രഹജീവി’യെന്ന് പ്രചാരണം; ഭീതി

up-iron-man
SHARE

ആകാശത്ത് പറന്നു നടക്കുന്ന മനുഷ്യൻ. പല സ്ഥലത്ത് നിന്നും പലരും ഈ കാഴ്ച കണ്ട് അമ്പരന്നു. അന്യഗ്രഹജീവി എന്ന തരത്തിൽ വാർത്ത പരന്നതോടെ ജനം കൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആകാശത്ത് അന്യഗ്രഹജീവി എന്ന വാർത്ത കാട്ടുതീ പോലെ പടർന്നു. പലയിടത്തും പലരും ഈ മനുഷ്യരൂപത്തെ ആകാശത്ത് കണ്ടതോടെ വെറും കെട്ടുകഥയല്ല എന്ന ജനം ഉറപ്പിച്ചു.

സാങ്കൽപ്പിക കഥാപാത്രമായ ‘അയൺ മാൻ’ ആണ് ആകാശത്ത് വന്നതെന്നും ആ രൂപത്തോട് സാദൃശ്യം തോന്നിയെന്നും ചിലർ സ്ഥിരീകരിച്ചു. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യം പുറത്തറിയുന്നത്.  ‘അയൺ മാൻ’ രൂപത്തിൽ ആരോ പറത്തി വിട്ട ഭീമൻ ബലൂണാണ് ഇൗ പ്രശ്നങ്ങൾക്കെല്ലാം പിന്നിൽ. സാധാരണ ബലൂണിൽ നിന്നും ഏറെ വലുതും മനുഷ്യന്റെ രൂപവുമായിരുന്നു ഇതിന്. സമീപത്തെ ഒരു കനാലിൽ വീണ ബലൂൺ പൊലീസെത്തി പരിശോധിക്കുകയും ഭയപ്പെടാൻ ഒന്നുമില്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...