ഒ‌ാട്ടോ നിറയെ സ്നേഹം; മകള്‍ക്കുവേണ്ടി മാത്രമായി ഓട്ടോറിക്ഷ നിര്‍മിച്ച് പിതാവ്

auto-love
SHARE

സെറിബ്രല്‍ പാള്‍സി ബാധിച്ച് പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത പതിനാലുകാരിയായ മകള്‍ക്കുവേണ്ടി മാത്രമായി ഓട്ടോറിക്ഷ നിര്‍മിച്ച് പിതാവ്. ചലനശേഷി പരിമിതമായി ചുരുങ്ങിയ മകളുടെ സന്തോഷം മായാതിരിക്കാനാണ് കാസര്‍കോട് ചെമ്മട്ടംവയല്‍ സ്വദേശിയായ സുരേശന്‍ സ്വന്തമായി ഓട്ടോ നിര്‍മിച്ചത്. 

സംശയിക്കണ്ട, മുന്നില്‍ കിടക്കുന്ന ഓട്ടോയും പിന്നില്‍ കിടക്കുന്ന ഓട്ടോയും ഓടും. ഒന്ന് യന്ത്രത്തിലാണെങ്കില്‍ മറ്റൊന്ന് ചവിട്ടണം. മുന്നില്‍  കിടക്കുന്ന ഓട്ടോയെ വേണമെങ്കില്‍ സൈക്കിള്‍ ഓട്ടോയെന്ന് വിളിക്കാം. രണ്ട് ഓട്ടോയുടെയും പേര് സ്നേഹമോള്‍. സ്നേഹനിധിയായ സുരേശനും സരിതയും ഏക മകള്‍ സ്നേഹയ്ക്കായി നിര്‍മിച്ച ഓട്ടോറിക്ഷ. സെറിബ്രല്‍ പാള്‍സി ബാധിച്ച് കിടപ്പിലായ സ്നേഹമോളുടെ ഏറ്റവും വലിയ ഹരമാണ് അച്ചനോടൊപ്പമുള്ള ഓട്ടോ യാത്ര. മാസ്ക് വച്ചാല്‍ ഊരികളയുന്ന മകളുമായി പുറത്തേക്കുള്ള ഓട്ടോ യാത്ര കോവിഡ് കാലത്ത് മുടങ്ങി, ഓട്ടം പോകുമ്പോള്‍ സുരേശനെയും ഓട്ടോയെയും കാണാത്തതുകൊണ്ട് സ്നേഹ പകല്‍ മുഴുവന്‍ സങ്കടപ്പെട്ടിരിക്കും. അങ്ങനെയാണ് ഭാര്യയ്ക്കും കൂടി ഓടിക്കാന്‍ പാകത്തില്‍ സ്വന്തമായി ഓട്ടോ നിര്‍മിക്കാന്‍ സുരേശന്‍ തീരുമാനിച്ചത്. 

സ്നേഹയ്ക്ക് ഇരിക്കാന്‍ പ്രത്യേക സീറ്റും, ബെല്‍റ്റുമെല്ലാം സുരേശന്‍ തന്നെ നിര്‍മിച്ചു. അച്ചനില്ലാത്തപ്പോള്‍ അമ്മയാണ് കൂടുതല്‍ സമയവും ഇപ്പോള്‍ മകളുമായി ഓട്ടോ ഓടിക്കുന്നത്. 

ഫോം ഷീറ്റ്, പ്ലൈവുഡ്, ഇരുമ്പ് പൈപ്പ്, മരക്കഷണങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവ ഉപയോഗിച്ചാണ് ഈ ഓട്ടോ സൈക്കിള്‍ നിര്‍മിച്ചത്. ഓടിക്കാനായി സൈക്കിള്‍ പെടലും വീലും വച്ചു. ജോലി കഴിഞ്ഞുള്ള ഇടവേളയില്‍ രണ്ടുമാസമെടുത്താണ് ഓട്ടോയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...