50,000 രൂപക്ക് കൊലയാളികളെ ഏർപ്പാടാക്കി; ഭർത്താവിനെ വധിച്ച് യുവതി; അറസ്റ്റ്

nagpur-murder
SHARE

ഭർത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി 35–കാരിയായ ഭാര്യ. നാഗ്പൂരിലാണ് സംഭവം. ഭർത്താവിനെ വധിക്കാനായി രണ്ട് വാടക കൊലയാളികൾക്കായി 50,000 രൂപയാണ് ദേവിക ഃൽകിയത്. സംഭവത്തിൽ ദേവികയെയും കൊലയാളികളിലൊരാളായ ചന്ദന്‍ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. സുനിൽ എന്നയാൾ ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദേവികയുടെ ഭർത്താവായ ജയ്ദീപിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടത്. പിന്നീട് ദേവികയെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് അവരെ സംശയം തോന്നുകയായിരുന്നു. ജയ്ദീപിന്റെ ഫോണഅ‍ കോളുകളുടെ പരിശോധന നടത്തുന്നതിനിടെയാണ് ദേവിക കുറ്ഖസമ്മതം നടത്തിയത്. 

ജയ്ദീപ് സ്ഥിരമായി മദ്യപിക്കുകയും ദേവികയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്നും അതിൽ നിന്നും അവരെ രക്ഷപ്പെടുത്താനാണ് കൊല നടത്തിയതെന്നുമാണ് ചന്ദൻ എന്ന കൊലയാളി പറയുന്നത്. ഒരു സൽക്കാരം കഴിഞ്ഞ് മടങ്ങവെ ജയ്ദീപിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് കൂലിയായി 50,000 രൂപ വാങ്ങിയെന്നും കൊലയാളികൾ സമ്മതിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...