കുത്തനെയുള്ള പടവുകൾ; നിഷ്പ്രയാസം കയറുന്ന 68–കാരി; വൈറൽ വിഡിയോ; കയ്യടി

viral-lady
SHARE

മഹാരാഷ്ട്രയിലെ കോട്ടയുടെ കുത്തനെയുള്ള പടവുകൾ കയറി വൈറലാകുകയാണ് 68 വയസ്സുള്ള ഒരു മുത്തശ്ശി. നാസികിലെ ഹരിഹർ കോട്ടയുടെ കുത്തനെയുള്ള പടവുകളാണ് പ്രായത്തെ തോൽപ്പിച്ച്കൊണ്ട് ഈ മുത്തശ്ശി കീഴടക്കിയത്. പാറയിൽ തീർത്ത ചെങ്കുത്തായ പടവുകളാണ് ഇവർ നടന്നു കയറിയത്. വിഡിയോ സോഷ്യൽ മീഡിയയിൽ ൈവറലാണ്.

സാരിയുടുത്താണ് കയറുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ചെറുപ്പക്കാർ പോലും പടവുകൾ കയറാൻ പണിപെടുന്നയിടത്താണ് ആ മുത്തശ്ശി അത് സാധിച്ചിരിക്കുന്നത്. കയ്യടികളോടെയാണ് ഇവരെ മുകളിൽ വരവേറ്റത്. അടുത്തകാലത്തൊന്നും 65 വയസ്സു കഴിഞ്ഞ ആരും ഈ മലമുകളില്‍ എത്തിയിട്ടില്ല. മലമുകളിലുള്ള ക്ഷേത്രം ദർശിക്കാനാണ് സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. 

ദൃഢനിശ്ചയം മാത്രം കൈമുതലക്കിയാണ് ആശ ഈ വിരോചിത നേട്ടം കൈവരിച്ചിരിക്കുന്നത്. ആശയുടെ ഇഛാശക്തിക്ക് പ്രണാമം: വിഡിയോ പങ്കുവച്ചുകൊണ്ട് ഐഎഫ്എസ് ഉഗ്യോദസ്ഥ സുധാ രാമന്‍ അഭിപ്രായപ്പെട്ടു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...