എസ്പിബിയുടെ ഓർമ്മകളിൽ ആരാധകർ; സമാധിയിലെത്തുന്നത് നൂറുകണക്കിന് പേർ

spb
SHARE

ഗായകന്‍  എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ടു ഇന്നേക്കു 18 ദിവസം തികയുകയാണ്. എസ്.പി ബിയുടെ ഭൗതികദേഹം അടക്കം ചെയ്ത ചെന്നൈ റെഡ് ഹില്‍സ് താമരപാക്കത്തെ ഫാം ഹൗസ് ഇന്ന് ആരാധകരുടെ തീര്‍ഥാടന കേന്ദ്രമായി മാറി. ദിവസവും ഇരുന്നൂറിന് മുകളില്‍ ആളുകളാണ് ഇവിടേക്കെത്തുന്നത്.

ഗുമ്മടിപൂണ്ടി സ്വദേശിയായ ലോറി ഡ്രൈവര്‍ സുബ്രമണ്യന്‍ എസ്.പി.ബാലസുബ്രണ്യത്തിന്റെ ആരുമല്ല. പൂജ നടത്താന്‍  എസ്.പി.ബിയുടെ കുടുംബം ഏല്‍പിച്ചിട്ടുമില്ല. പാട്ടിലൂടെ അറിഞ്ഞ ഗായകന്റെ സമാധി സ്ഥലത്തെണമെന്നത് ഒരു ഉള്‍വിളിയായിരുന്നു.അങ്ങിനെയാണു ജോലിക്കവധി നല്‍കി സുബ്രമണ്യന്‍ താമരപാക്കത്തെ മാഞ്ചോട്ടില്‍ ഗായകനെ കാണാനെത്തിയത്. ശംഖൂതി നിത്യശാന്തിക്കായി തിരിതെളിയിച്ചു പ്രര്‍ഥിച്ചു.

 ഓരോ ദിവസവും ഈ സമാധി സ്ഥലത്ത് നിരവധി സുബ്രമണ്യന്‍മാരാണ് വന്നുപോകുന്നത്. ചിലര്‍ ഇതുപോലെ തിരിതെളിയിക്കും. മറ്റുചിലര്‍ അമരങ്ങളായ പാട്ടുകള്‍ മൂളി  അഞ്ജലിയര്‍പ്പിക്കും. 18 ദിവസത്തിനിടെ മൂന്നുതവണ ഗായകന്റെ അരികിലെത്തിയവരെയും കണ്ടു

എസ്.പി.ബിയെ സംസ്കരിച്ച സ്ഥലം ആരാധക തിരക്കേറിയതോടെ ഫാമില്‍നിന്ന് കെട്ടിതിരിച്ചിട്ടുണ്ട്. ഫൗണ്ടേഷന്റെ പേരില്‍ ചെറിയ ബോര്‍ഡുണ്ട്. ഇടക്കു വന്ന ആരാധകന്‍ നശ്വരമായ ജീവിത്തെ കുറിച്ച്  വാഴ്്വേ മായം എന്ന സിനിമയിലെ  വരികള്‍ പതുക്കെ മൂളി

MORE IN SPOTLIGHT
SHOW MORE
Loading...
Loading...