രാത്രി ആളൊഴിഞ്ഞ് നഗരം; നടന്നെത്തി കൂറ്റൻ സമുദ്രജീവി; അമ്പരപ്പ്; വിഡിയോ

social-media-viral-animal
SHARE

രാത്രി ആളൊഴിഞ്ഞ നഗരത്തിലൂടെ നടന്നുനീങ്ങുന്ന കൂറ്റൻ സമുദ്രജീവി. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ വിഡിയോ. തെക്കേ അമേരിക്കയിലെ തീരദേശ നഗരമായ പ്യുവെർട്ടോ സിസ്നെസിലാണ് തിങ്കളാഴ്ച രാത്രിയാണ് എലിഫന്റ് സീൽ വിഭാഗത്തിൽ പെട്ട സമുദ്രജീവി എത്തിയത്. റോഡിലൂടെ നടക്കുന്ന എലിഫന്റ് സീലിനെ കണ്ട് നഗരവാസികൾ അമ്പരന്നു. നിരവധിയാളുകൾ നീർനായയുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

സമുദ്രതീരത്തു നിന്നും ദിശതെറ്റിയെത്തിയതാകാം എലിഫന്റ് സീല്‍ എത്തിയതെന്നാണ് നിഗമനം. ഭയന്നു പോയ എലിഫന്റ് സീലിനെ രക്ഷിക്കാൻ ഉടൻതന്നെ നേവിയും പൊലീസും പ്രദേശവാസികളുമെല്ലാം ഓടിയെത്തി.  എല്ലാവരും ചേർന്ന് എലിഫന്റ് സീലിനെ തിരികെ വെള്ളത്തിലേക്ക് തന്നെ വഴിതിരിച്ചു വിട്ടു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...