30 കിലോ; എട്ടടി നീളം; കാറിനുള്ളിൽ പതുങ്ങി കൂറ്റൻ പെരുമ്പാമ്പ്

8-feet-long-python-found-in-car-in-hisar-market
SHARE

പെരുമ്പാമ്പ് കയറിയിരുന്നത് കാറിനുള്ളിൽ. ഹരിയാനയിലെ ഹിസാറിലുള്ള മാർക്കറ്റിലാണ് സംഭവം നടന്നത്. എട്ടടിയോളം നീളവും 30 കിലോയോളം ഭാരവുമുള്ള കൂറ്റൻ പെരുമ്പാമ്പാണ് കാറിൽ പതുങ്ങിയിരുന്നത്. മാർക്കറ്റിലെ ജീവനക്കാരനായ രാമേശ്വർ ദാസിന്റെ കാറിന്റെ പിന്നിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.

വനം വകുപ്പ് അധികൃതരെത്തിയാണ് പാമ്പിനെ കാറിനുള്ളിൽ നിന്നും നീക്കം ചെയ്തത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നു വിട്ടു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...