വിവാഹത്തിന് ഇങ്ങനെയും ഒരുങ്ങാം; പാന്റും സ്യൂട്ടുമിട്ട് അമ്പരപ്പിച്ച് വധു; വൈറൽ

sanjana-wedding
SHARE

വിവാഹത്തെക്കുറിച്ചും വിവാഹവസ്ത്രത്തെക്കുറിച്ചുമുള്ള പഴഞ്ചന്‍ മാറ്റിയെഴുതിയ ഒരു പെണ്‍കുട്ടി വാര്‍ത്തകളില്‍ നിറയുകയാണ്. സഞ്ജന റിഷി എന്ന പെൺകുട്ടിയാണ് തന്റെ വിവാഹത്തിന് വ്യത്യസ്തയായി ഒരുങ്ങിയെത്തിയത്. 

ഇളംനീല നിറത്തിലുള്ള പാന്റും സ്യൂട്ടുമിട്ടാണ് സഞ്ജവിവാഹ വേദിയിലെത്തിയത്. ജിയാന്‍ഫ്രാങ്കോ ഫെറി ഡിസൈനേഴ്‌സിന്റെ മുമ്പുപയോഗിക്കപ്പെട്ട പാന്റ്‌സ്യൂട്ട് ആയിരുന്നു അത്. മിതമായ ആഭരണങ്ങളും മേക്ക് അപ്പും മാത്രം. അതിലുമുണ്ട് വ്യത്യസ്തത. കമ്മലുകൾ സുഹൃത്തില്‍ നിന്നു കടംവാങ്ങിയതാണ്. ശിരോവസ്ത്രവും ബാക്കിയുള്ള ആഭരണങ്ങളും മാത്രമാണ് പുതുതായി വാങ്ങിയത്. 

ചിത്രങ്ങൾ അധികം വൈകാതെ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തു.  വധുവിന്റെ രൂപം സംസ്‌കാരമോ മറ്റെന്തെങ്കിലുമോ ആയല്ല അവനവന്റെ ശരീരവും അതുകഴിഞ്ഞാല്‍ വ്യക്തിത്വവുമായാണ് യോജിക്കേണ്ടതെന്നും സഞ്ജന ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. തന്റെ ശൈലി ഉള്‍ക്കൊള്ളുന്ന ഒരു വിവാഹവേഷം തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഒപ്പം സുസ്ഥിരതയെയും പ്രാദേശിക കരകൗശലത്തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും സഞ്ജന പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...