ആംബുലൻസ് പീഡനം; പ്രതിയെ ശിക്ഷിക്കണം; പെൺകുട്ടിക്കൊപ്പം നില്‍ക്കണം; ക‌ുറിപ്പ്

anbulancerape
SHARE

കോവിഡ് പോസിറ്റീവായി ആശുപത്രിയിലേക്ക് മടങ്ങും വഴി പെൺകുട്ടി ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിനിരയായ സംഭവം ഞെട്ടലോടെയും ലോകത്തിന് മുന്‍പിൽ തലതാഴ്ത്തിയുമാണ് കേരളം കേട്ടത്. പിന്നാലെ ആംബുലൻസിൽ ഡ്രൈവർക്ക് നേരെ നടപടിയെടുത്തെങ്കിലും തന്നെ കാത്തിരിക്കുന്ന സമൂഹത്തെ നേരിടാൻ പെൺകുട്ടി തയ്യാറായിരുന്നില്ല, അതിനുള്ള പരിഹാരം മരണമാണെന്ന് അവൾ സ്വയം നിശ്ചയിക്കുകയും ചെയ്തു. പലവട്ടം അങ്ങനെയൊരു മുന്നറിയിപ്പ് നൽകിയ ഒരു ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു.  ആശുപത്രി അധികൃതരുടെ സമയോചിതമായ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രം ജീവൻ തിരിച്ചു കിട്ടി. മറ്റൊരു ദുരന്തം കൂടി ആരും കേൾക്കാനുള്ള ഇടയായില്ല,

ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ കടന്ന് പോകുന്ന തീവ്ര മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും  അവരുടെ മനസ്സ് നേരിടുന്ന അതിക്രൂരമായ ആക്രമണങ്ങളെ കുറിച്ചും തുറന്നെഴുതുകയാണ് ഡോക്ടർ സി.ജെ ജോൺ. കളങ്കിതയല്ലെന്ന ആത്മ വിശ്വാസത്തോടെ തിരിച്ചു വരാന്‍ വേണ്ടി പിന്തുണ നല്‍കണമെന്നും ഡോക്ടർ കുറിക്കുന്നു. ഹീനമായ ഈ കുറ്റ കൃത്യം ചെയ്യുന്നവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും ഡോക്ടർ ആവശ്യപ്പെടുന്നു

കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ കടന്ന് പോകുന്ന തീവ്ര മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം? അവരുടെ മനസ്സും ക്രൂരമായി ആക്രമിക്കപ്പെടുകയാണ്‌. നല്‍കണം അവർക്ക് കരുതല്‍. കളങ്കിതയല്ലെന്ന ആത്മ വിശ്വാസത്തോടെ തിരിച്ചു വരാന്‍ വേണ്ടി പിന്തുണ നല്‍കണം. സമൂഹം ഒപ്പം നില്‍ക്കണം. ഈ വാര്‍ത്ത പോലും വേദനയുടെ ആക്കം കൂട്ടിയേക്കാം. പൊതുവില്‍ തെറ്റായ സന്ദേശം നല്‍കിയേക്കാം. ഹീനമായ ഈ കുറ്റ കൃത്യം ചെയുന്നവരെ എത്രയും വേഗം ശിക്ഷിക്കണം.അതിന് കൂടി ശ്രമിക്കണം. മാധ്യമങ്ങള്‍ എഴുതണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...