'മകളെ ഡോക്ടറാക്കണം; സ്മാർട് ഫോണിനായി പശുക്കളെ വിറ്റു'; അച്ഛന്റെ അനുഭവം

online-class
SHARE

കോവിഡ് 19 മഹാമാരിയുടെ വ്യാപനവും അതിനെ തുടർന്നുണ്ടായ ലോക്ഡൗണുമൊക്കെ പലരുടെയും ജീവിതം അവതാളത്തിലാക്കി. കിട്ടുന്ന ചെറിയ കൂലികൊണ്ട് ജീവിതം തള്ളി നീക്കുന്നവർക്ക് സമൂഹത്തിലുണ്ടായ പല മാറ്റങ്ങളും ഉൾക്കൊള്ളാനായില്ല. അത്തരത്തിലൊരു ഉള്ളുതൊടുന്ന അനുഭവമാണ് ഹ്യൂമന്‍സ് ഓഫ് ബോംെബ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ഒരു കർഷകൻ പങ്കുവച്ചിരിക്കുന്നത്. ലോക്ഡൗൺ മൂലം സ്കൂൾ അടഞ്ഞ് കിടന്നതും മകള്‍ക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചതുമാണ് ഈ പിതാവിനെ ദുരിതത്തിലാക്കിയത്. മകളുടെ പഠനത്തിൽ ഒരു വീഴ്ചയും വരുത്താത്ത ആ പിതാവ് സ്മാർട് ഫോൺ വാങ്ങി മകൾക്ക് നല്‍കി. പകരം ഉപേക്ഷിക്കേണ്ടി വന്നത് ഉപജീവനമാർഗവും.

കുറിപ്പ് വായിക്കാം: 

ഞാനൊരു കർഷകനാണ്. എന്റെ ഭാര്യക്കും 10 വയസ്സുള്ള മകൾക്കും 7 വയസ്സുള്ള മകനുമൊപ്പം കഴിയുന്നു. പണത്തിന് എല്ലായ്പ്പോഴും ബുദ്ധിമുട്ടുണ്ട്. മാസം 5000 രൂപയോ അതിൽകുറവോ ആണ് സമ്പാദിക്കുന്നത്. എന്നിരുന്നാലും എന്റെ മക്കൾ സ്കൂളിൽ പോകുന്നത് ഞാൻ ഉറപ്പ് വരുത്തിയിരുന്നു. എന്റെ കുടുംബത്തിന് വേണ്ടി ഞാൻ എട്ടാം ക്ലാസിൽവച്ച് പഠനം ഉപേക്ഷിച്ചിരുന്നു. എനിക്ക് കിട്ടാത്ത എല്ലാ അവസരങ്ങളും എന്റെ കുട്ടികൾക്ക് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

എന്നാൽ എന്റെ ഗ്രാമത്തിലും ലോക്ഡൗൺ ആയത് വലിയ പ്രശ്നമായി. മകളുടെ സ്കൂളിലും ഓൺലൈൻ ക്ലാസുകൾ തുടങ്ങി. എന്നാൽ എനിക്ക് സ്മാർട്ഫോൺ ഇല്ലാിരുന്നു. ഫോണില്ലാതെ എങ്ങനെ പഠിക്കുമെന്ന് ചോദിച്ച് മകൾ എന്റടുത്ത് വന്ന് കരയാൻ തുടങ്ങി. എനിക്ക് അവൾക്ക് ഉത്തരം നൽകാൻ കഴിഞ്‍ില്ല. അവൾ അതിന് ഒരു പരിഹാരം കണ്ടെത്തി. 

ഗ്രാമത്തിൽ ചില ആൾക്കാരുടെ കയ്യിൽ സ്മാർട് ഫോണുണ്ട്. അവൾ ദിവസവും അവരുടെ വീടുകളിൽ പോയി പഠിക്കാനായി കുറച്ചു സമയം ഫോൺതരാൻ അവപേക്ഷിച്ചു. ഓരോ ദിവസത്തിന്റെയും പകുതിയോളം അവൾ ഫോൺ തേടി ഗ്രാമം മുഴുവൻ അലഞ്ഞു. എന്നാൽ വളരെപ്പെട്ടെന്ന് തന്നെ ആളുകളിൽ അത് മടുപ്പുണ്ടാക്കി. ഓരോ ദിവസം കഴിയുന്തോറും അളൾക്ക് പഠിക്കാൻ ബുദ്ധിമുട്ട് കൂടി. വിഷമവും കൂടി. കാരണം അവൾക്ക് പഠനം അത്രയ്ക്ക് ഇഷ്ടമാണ്.

അവസാനം, ഞാൻ അവൾക്കായി ഒരു പുതിയ ഫോൺ ക്രമീകരിക്കാൻ തീരുമാനിച്ചു. ഞാൻ എന്റെ കുറച്ച് സുഹൃത്തുക്കളോട് സംസാരിച്ചു, എന്റെ സാഹചര്യം വിശദീകരിച്ചു. അവർ എനിക്ക് 5000 രൂപ നൽകി. ഞാനും ഭാര്യയും ചേർന്ന് പുതിയ ഫോൺ നൽകി കുട്ടികളെ അദ്ഭുതപ്പെടുത്തി. അവർക്ക് അവരുടെ സന്തോഷം നിയന്ത്രിക്കാനായില്ല. എന്റെ മകൾ അത് എടുത്തു ഉടനെ പഠിക്കാൻ തുടങ്ങി. അവളുടെ കയ്യിലാണ് മിക്കപ്പോഴും ഫോൺ കാണുക. അവളുടെ പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാത്തതിൽ ഞാൻ സന്തോഷിച്ചു. എന്നാൽ കുറച്ച് ആഴചകൾക്ക് ശേഷം ഞാൻ പണം കടം വാങ്ങിയ സുഹൃത്തുക്കൾ അത് തിരികെ ചോദിച്ചെത്തി. ഞാൻ നിസ്സഹായനായിരുന്നു. പക്ഷേ ഫോൺ വീണ്ടും വിൽക്കാനും മകളുടെ ഹൃദയം തകർക്കാനും ആകുമായിരുന്നില്ല. ഞങ്ങളുടെ അതിജീവന മാർഗമായിരുന്ന പശുക്കളെ വിറ്റ് കടങ്ങൾ വീട്ടി. ഒരു ഡോക്ടറാകുക എന്നത് എന്റെ മകളുടെ സ്വപ്നമാണ്. അച്ഛൻ എന്ന നിലയിൽ ഞാൻ അത് എന്ത് വിലകൊടുത്തും നിറവേറ്റും. ഒരു ദിനം എന്റെ മകള്‍ ആ കോട്ട് ധരിച്ചെത്തും..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...