‘നിങ്ങളുടെ മുതല ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ട്; 50,000 തന്നാ മോചിപ്പിക്കാം’; വിചിത്രം

up-phone-call
SHARE

‘നിങ്ങളുടെ മുതല ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. 50,000 രൂപതന്നാൽ മോചിപ്പിക്കാം..’ വിചിത്രമായ ഈ ആവശ്യം ഉന്നയിച്ച് ഉദ്യോഗസ്ഥരോട് പണം ചോദിച്ചത് ഒരു കൂട്ടം ഗ്രാമീണരാണ്. മുതലയെ തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നില്ല എന്നുമാത്രം. ഉത്തർപ്രദേശിലെ മിദാനിയയിലാണ് വിചിത്രമായ ഈ സംഭവം.

കനത്ത മഴയിൽ സംരക്ഷിത വനമേഖലയിൽ നിന്നും എട്ടടിയോളം നീളം വരുന്ന മുതല ഒഴുകി ഗ്രാമത്തിലെത്തി. സമീപത്തെ ഒരു കുളത്തിൽ മുതല സ്ഥാനവും പിടിച്ചു. ഇതു കണ്ടെത്തിയ നാട്ടുകാർ മുതലയെ പിടിച്ചുകെട്ടി കരയ്ക്കെത്തിച്ചു. പിന്നീടാണ് സംഭവത്തിലെ ട്വിസ്റ്റ്.

മുതലയെ ചുമ്മാതെ വിട്ടുകൊടുക്കേണ്ടെന്നും പണം തന്നിട്ട് വിട്ടുകൊടുത്താ മതി എന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. ബാക്കിയുള്ളവരും ഇത് അംഗീകരിച്ചതോടെ അധികൃതർക്ക് വിളിയെത്തി. മുതലയെ വിട്ടുകൊടുക്കണമെങ്കിൽ 50,000 രൂപവേണമെന്ന് ഇവർ നിർബന്ധം പിടിച്ചു. സംരക്ഷിത ജീവിയാണെന്നും ഏഴുവർഷം തടവ് ലഭിക്കുന്ന കുറ്റമാണെന്നും അധികൃതർ പറഞ്ഞെങ്കിലും നാട്ടുകാർ പണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. 

പിന്നാലെ പൊലീസ് എത്തി വിശദമായി നാട്ടുകാരെ കാര്യം പറഞ്ഞുമനസിലാക്കിയ ശേഷമാണ് മുതലയെ കൊണ്ടുപോകാനായത്. ഇതിന് പിന്നീട് ഘാഗ്ര നദിയിൽ തുറന്നുവിട്ടു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...